സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...

എന്തായിരിക്കും ഇന്നത്തെ സ്വർണ വില . സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി. ഗ്രാമിന് 160 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില.ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 1,13,350 രൂപയാകും. സ്വര്‍ണാഭരണത്തിന്‍റെ പണിക്കൂലിക്ക് അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. 18 കാരറ്റ് സ്വര്‍ണത്തിലും നേരിയ കുറവുണ്ട്. ഒരു ഗ്രാമിന് 130 രൂപ കുറഞ്ഞ് 9325 രൂപയും പവന് 74600 രൂപയുമായി.
14 കാരറ്റിനാകട്ടെ ഒരു ഗ്രാമിന് 7265 രൂപയും പവന് 58120 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണത്തിനാണെങ്കില്‍ ഇന്ന് ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4685 രൂപയും പവന് 37480 രൂപയുമാണ് ഇന്നത്തെ വില.സ്വര്‍ണ വിലയില്‍ അപ്രതീക്ഷിത ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇത് വില്‍പ്പന ഡിമാന്‍ഡ് ഉയരാന്‍ കാരണമാകും. എന്നാല്‍ വില്‍പ്പന വര്‍ധിച്ചാല്‍ സ്വാഭാവികമായും സ്വര്‍ണ വില വീണ്ടും ഉയരും. സാധാരണയായി യുഎസ് ഡോളറിലാണ് സ്വര്‍ണത്തിന്‍റെ വിപണി വില കണക്കാക്കുന്നത്.
അതുകൊണ്ട് യുഎസിലെ ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കും.സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് നല്ലൊരു മാര്‍ഗമാണ്. വില ഏറ്റവും കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി ആഭരണങ്ങള്‍ക്ക് അഡ്വാന്‍സ് ബുക്കിങ് എടുക്കുക. സ്വര്‍ണം വാങ്ങാന്‍ ഉദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ വിലയെ അടിസ്ഥാനമാക്കിയാകും നിങ്ങളില്‍ നിന്ന് വില ഈടാക്കുക. ഇനി ബുക്ക് ചെയ്‌ത ദിവസത്തേക്കാള്‍ വില കുറയുകയാണെങ്കില്‍ ബുക്കിങ് ചെയ്‌തവര്‍ക്ക് അന്നത്തെ വിലയിലും സ്വര്‍ണം വാങ്ങാം.
https://www.facebook.com/Malayalivartha























