അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് പ്രഖ്യാപിച്ച പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായ വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടന്നതായി ആരോപണം. അന്തിമപട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും സിപിഎം പ്രവര്‍ത്തകന്‍ ധനേഷിന്റെ പരാതിയില്‍, പിന്നീടാണ് വൈഷ്ണയുടെ പേര് ഒഴിവാക്കുന്നത്. ഹൈക്കോടതി വൈഷ്ണയ്ക്ക് അനുകൂലമായ നിര്‍ദേശം നല്‍കിയിട്ടും സപ്ലിമെന്ററി പട്ടിക ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോര്‍പ്പറേഷന്‍ കൈമാറിയിട്ടില്ല.
കോടതിയുടെ അനുകൂല പരാമര്‍ശം വന്നതോടെ വൈഷ്ണ പ്രചാരണം പുനരാരംഭിച്ചു. പേര് ഒഴിവാക്കിയതറിഞ്ഞ് കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലില്‍ ശനിയാഴ്ച വൈഷ്ണയും നേതാക്കളും പരാതി നല്‍കാന്‍ ചെന്നെങ്കിലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല. പരാതി വാങ്ങാതെ ഒത്തുകളിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന തീയതിവരെ പരാതി സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു തന്ത്രം. തുടര്‍ന്ന് സ്പീഡ് പോസ്റ്റിലൂടെയാണ് രേഖകള്‍ അയച്ചുനല്‍കിയത്. ഇതിലും നടപടിയുണ്ടായില്ല. തിങ്കളാഴ്ച കളക്ടറേറ്റിലും സമാന അനുഭവമുണ്ടായതായി വൈഷ്ണയ്ക്കൊപ്പം കളക്ടര്‍ക്ക് പരാതി നല്‍കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ജെ.എസ്. അഖില്‍ പറയുന്നു.
നിലവിലെ കൗണ്‍സിലറായ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി അംശു വാമദേവനെ വിജയിപ്പിച്ചെടുക്കാനാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ വൈഷ്ണയുടെ പേര് ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ ആരോപണം.
വൈഷ്ണയുടെ വോട്ട് ഒഴിവാക്കുകയും പരാതി സ്വീകരിക്കാതെ സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ശബരീനാഥനും പറഞ്ഞു. ഈ ഉദ്യോഗസ്ഥരുടെ ഇടപെടല്‍കൊണ്ട് ഒരു വാര്‍ഡില്‍ മാത്രം അറിയുന്ന സ്ഥാനാര്‍ഥിയെ സംസ്ഥാനമൊട്ടാകെ പരിചയമായെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























