കണ്ണീർക്കാഴ്ചയായി... കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

ആ കാഴ്ച കാണാനാവാതെ.... കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.
തണുപ്പിൽ നിന്ന് രക്ഷനേടാനായി മുറിയിൽ ഇവർ മരക്കരി കത്തിച്ചിട്ടുണ്ടായിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിട്ടുള്ളത്.
യുവാക്കൾ നാലുപേരും ഒരു ചടങ്ങിൽ പങ്കെടുത്ത് രാത്രിയിലാണ് മുറിയിൽ തിരിച്ചെത്തിയത്. തണുപ്പായതിനാൽ ഉറങ്ങുന്നതിനു മുൻപ് മുറി ചൂടാക്കാമെന്ന് കരുതി. പിന്നാലെയാണ് കൽക്കരി ഉപയോഗിച്ച് മുറിയിൽ തീയിട്ടത്. എന്നാൽ ഇവർ ഉറങ്ങിപ്പോവുകയും മുറിയിലാകെ പുക ഉയരുകയുമായിരുന്നു. ഇത് ശ്വസിച്ചാണ് മൂന്നുപേരും മരണമടഞ്ഞത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























