കേരള ആരോഗ്യ സര്‍വകലാശാല എംബിബിഎസ് പരീക്ഷയില്‍ മൂന്നു റാങ്കുകളും പെണ്‍കുട്ടികള്‍ക്ക് സ്വന്തം....തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന് ഒന്നാം റാങ്ക്

കേരള ആരോഗ്യ സര്‍വകലാശാല എംബിബിഎസ് പരീക്ഷയില്‍ മൂന്നു റാങ്കുകളും പെണ്‍കുട്ടികള്‍ സ്വന്തമാക്കി.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന് ആണ് ഒന്നാം റാങ്ക്. 81.84 ശതമാനം മാര്‍ക്ക്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ കീര്‍ത്തന മനോജിനാണ്( 81.59ശതമാനം)രണ്ടാം റാങ്ക്.
കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ എസ് സൂര്യ സുജിത്ത്(81.43 ) മൂന്നാം റാങ്ക് നേടി. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് പാത്തോളജി വിഭാഗം അസോസിയറ്റ് പ്രൊഫസറും, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. നിഷ എം ദാസിന്റെയും ഫോര്‍ട്ട് ഡെന്റല്‍ ക്ലിനിക്കിലെ ഓര്‍ത്തോഡോണ്ടിസ്റ്റ് ഡോ. ടി സൂരജിന്റെയും മകളാണ് അശ്വതി. 2450ല്‍ 2005 മാര്‍ക്ക് നേടി. 2000ത്തില്‍ അധികം മാര്‍ക്ക് നേടിയ ഏക വിദ്യാര്‍ഥിയാണ്.
കീര്‍ത്തന മനോജ് തലശേരി നെട്ടൂര്‍ പത്മം അഡ്വ. എം സി മനോജ് കുമാറിന്റെയും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി കണ്ണൂര്‍ ബ്രാഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ പി മഞ്ജുളയുടെയും മകളാണ്. കീര്‍ത്തനയ്ക്ക് 1999 മാര്‍ക്കും സൂര്യക്ക് 1995 മാര്‍ക്കും ലഭിച്ചു.
" f
https://www.facebook.com/Malayalivartha























