കാറ്റ് നിറച്ച ലെയ്‌സ് പാക്കറ്റ്....പിഴയായി 85,000 രൂപ.... ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

കാറ്റ് നിറച്ച ലെയ്‌സ് പാക്കറ്റ്....പിഴയായി 85,000 രൂപ.... ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.
വിതരണത്തിനായി പുറത്തിറക്കുന്ന പാക്കറ്റില്‍ തൂക്ക കുറവ് ഉന്നയിച്ചായിരുന്നു സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലെയ്‌സ് പാക്കറ്റില്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ അളവാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
ചില പായ്ക്കറ്റുകളില്‍ നാലോ അഞ്ചോ ലെയ്‌സ്മാത്രം ബാക്കി കാറ്റുനിറച്ച് വീര്‍പ്പിച്ച നിലയിലും. ഇതിന് പിന്നാലെ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. 85,000 രൂപ പിഴയും ഈടാക്കി. പെപ്സി കമ്പനിക്ക് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ പിഴ ചുമത്തി രംഗത്ത് വന്നു.
കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇതു സംബന്ധിക്കുന്ന പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ്, തൂക്കം കുറവുള്ള ലെയ്സ് പാക്കറ്റുകള്‍ പിടികൂടിയത്.
ലെയ്‌സ് പാക്കറ്റിനുള്ളില്‍ കൂടുതലും വായുവാണ് നിറച്ചിരിക്കുന്നതെന്നും തൂക്കക്കുറവ് ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. സാധാരണ ഒരു പാക്കറ്റ് ലെയ്‌സ് കവറിന് പുറത്ത് എഴുതിയിരിക്കുന്ന തൂക്കം 115 ഗ്രാം ആണ്. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പരാതിയില്‍ പറയുന്നത്.
ഇത് സംബന്ധിച്ച് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കര്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്.
"
https://www.facebook.com/Malayalivartha























