കൂടെയാരുമില്ല... സ്വപ്ന സുരേഷിനെ സഹായിച്ചവരൊന്നൊന്നായി വീഴുന്നു; ഷാജ് പറഞ്ഞതെല്ലാം ഒന്നൊന്നായി സംഭവിക്കുന്നു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണ് സ്വപ്ന; വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് സ്വപ്ന സുരേഷ്

സ്വപ്ന സുരേഷിനെ സഹായിച്ചവര്‍ ഒന്നൊന്നായി നഷ്ടപ്പെടുകയാണ്. ഷാജ് കിരണ്‍ കാലുമാറിയതിന് പിന്നാലെ അഭിഭാഷകനെതിരെ കോസെടുക്കുകയും ചെയ്തു. ഇതോടെ സ്വപ്ന സുരേഷ് പതറിപ്പോയി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സവ്പന് കുഴഞ്ഞുവീണത്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്. സ്വപ്നയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
സംസാരിക്കുന്നതിനിടെ സ്വപ്ന വിതുമ്പുന്നുണ്ടായിരുന്നു. ഇടനിലക്കാരന്‍ ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന മാധ്യമങ്ങളോടു വിശദീകരിച്ചു. ഇതിനു പിന്നാലെയാണു സ്വപ്ന വിറച്ച്, കുഴഞ്ഞുവീഴുകയായിരുന്നു.
തികച്ചും നാടകീയമായാണ് അഭിഭാഷകന്‍ കേസില്‍പ്പെട്ടത്. മതനിന്ദ ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. ആര്‍.കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ വി.ആര്‍.അനൂപ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കേസില്‍ ഹാജരാകുന്നതില്‍നിന്ന് പിന്തിരിയില്ലെന്ന് അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജ് പറഞ്ഞു. 'അറസ്റ്റിന്റെ പേര് പറഞ്ഞു കേസില്‍ ഹാജരാകുന്നതില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നത് വ്യാമോഹമാണ്.
ഇത്തരം ഭീഷണികളെ ചങ്കൂറ്റത്തോടെ നേരിടുന്നു. കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല' കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് കൃഷ്ണരാജ്.
കൃഷ്ണരാജിനെതിരെ മറ്റൊരു അഭിഭാഷകന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് കേസ്. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെട്ടയാളായി ചിത്രീകരിച്ച്, പൊതുസമൂഹത്തില്‍ മതവിഭാഗത്തോടു വിദ്വേഷം ജനിപ്പിക്കുംവിധം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണു കേസെടുത്തത്.
മതസ്പര്‍ധ ജനിപ്പിക്കുന്ന വിധത്തില്‍ ദുരുദ്ദേശ്യത്തോടെ ബോധപൂര്‍വം പ്രവര്‍ത്തിച്ചെന്ന കുറ്റമാണു പൊലീസ് ചുമത്തിയത്. 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വെള്ളിയാഴ്ച രാവിലെ 10 മണിക്കു ലഭിച്ച പരാതിയില്‍ പുലര്‍ച്ചെ 12.24നാണു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
കൃഷ്ണരാജിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ സ്വപ്ന സുരേഷ് രംഗത്തുവന്നു. തന്റെ അഭിഭാഷകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് ഇടനിലക്കാരനായെത്തിയ ഷാജ് കിരണ്‍ നല്‍കിയ മുന്നറിയിപ്പു ശരിയായില്ലേ? പിന്നെ എങ്ങനെയാണു ഷാജ് കിരണ്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ വിശ്വസിക്കാതിരിക്കുന്നതെന്നും സ്വപ്ന ചോദിച്ചു.
ഇത് വിദീകരിക്കുന്നതിനിടെയാണ് സ്വപ്ന സുരേഷ് കുഴഞ്ഞ് വീണത്. അഭിഭാഷകനെതിരെ കേസ് കടുപ്പിച്ചാല്‍ സ്വപ്നയ്ക്ക് വേറെ അഭിഭാഷകനെ കണ്ടെത്തേണ്ടി വരും. സ്വപ്ന ദിവസവും പത്രസമ്മേളനം നടത്തി വരികയാണ്. അതിനിടെയാണ് അഭിഭാഷകന്റെ കേസും പത്രസമ്മേളനവും സ്വപ്നയുടെ കുഴഞ്ഞ് വീഴലും.
"
https://www.facebook.com/Malayalivartha
























