കേരളത്തിലെ പ്രതിദിന പനിക്കണക്കുകള്‍ പതിനായിരം കടന്നു... പനിയും മറ്റ് പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടലിന് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി , പനി ബാധിക്കുന്നവര്‍ക്ക് ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദേശം

കേരളത്തിലെ പ്രതിദിന പനിക്കണക്കുകള്‍ പതിനായിരം കടന്നു... പനിയും മറ്റ് പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടലിന് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി , പനി ബാധിക്കുന്നവര്‍ക്ക് ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ് ആറ് ദിവസത്തെ കണക്കെടുത്താല്‍ ക്രമമായുള്ള പനിക്കേസുകളിലെ വര്‍ധന പ്രകടമാണ്. ജൂണ്‍ അഞ്ചിന് 3791 പേര്‍ക്കാണ് സംസ്ഥാനത്ത് പനി റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ജൂണ്‍ ഒമ്പതിന് ഇത് 10310 ആണ്.
ജൂണ്‍ ഏഴ് മുതല്‍ തന്നെ കണക്കുകള്‍ പതിനായിരം പിന്നിട്ടു. ജൂണില്‍ ഇതുവരെ 86490 പേരാണ് പനിബാധിതരായുള്ളത്. 212 പേര്‍ക്ക് ഡെങ്കിപ്പനിയും 96 പേര്‍ക്ക് എലിപ്പനിയും എട്ട് പേര്‍ക്ക് എച്ച്1 എന്‍1 ഉം രണ്ട് പേര്‍ക്ക് ചികുന്‍ ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതും രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചതും നാല് കുഞ്ഞുങ്ങള്‍ക്ക് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് കണ്ടെത്തിയതും ഇക്കാലയളവിലാണ്.
ആശുപത്രികളിലെ പനി ക്ലിനിക്കുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം എലിപ്പനി പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ ആശുപത്രികളിലും പ്രതിരോധ ഗുളിക ലഭ്യമാക്കാന്‍ ഡോക്സി കോര്‍ണറുകള്‍ സജ്ജമാണ്. സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനുള്ള സംവിധാനവും ഉടന്‍ വന്നേക്കും. നിലവില്‍ ഈ സംവിധാനമുള്ളത് തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് .
"
https://www.facebook.com/Malayalivartha