മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഇന്നും തുടരും ... തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസിനോട് ചേര്‍ന്നുളള പാലസ് റോഡ് ഇന്നലെ മുതല്‍ പൂര്‍ണമായും അടച്ചിരിക്കുന്നു, കാല്‍നടയാത്രക്കാര്‍ക്കും വിലക്ക്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് നിയന്ത്രണങ്ങളുണ്ടാകും

കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കേര്‍പ്പെടുത്തിയും തൊട്ടടുത്തുളള വീട്ടില്‍ പോകാന്‍ അനുവദിക്കാതെയും ഇന്നലത്തേതിന് സമാനമായ കനത്ത സുരക്ഷ മുഖ്യമന്ത്രിയ്ക്ക് ഇന്നും തുടരും.
ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടന്നാണ് ഇതുവഴി ഗതാഗതം വിലക്കിയത്. ഇന്ന് രാവിലെ മുഖ്യമന്ത്രി മലപ്പുറം ജില്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ നിന്നും ഇറങ്ങും. ആ സമയം മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം ഇന്നലത്തേതിന് സമാനമായി ഗതാഗതം സ്തംഭിപ്പിച്ച് നിയന്ത്രണം ഉണ്ടാകും.
നിലവില്‍ അഞ്ഞൂറോളം പൊലീസുകാരെ അധികമായി മലപ്പുറത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. 10ന് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനവും 11ന് പുത്തനത്താണിയില്‍ ഇഎംഎസ് ദേശീയ സെമിനാറുമാണ് മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികള്‍.തവനൂരില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.ടി ജലീല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ഇവിടെ ഒന്‍പത് മണിവരെയെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുളളൂ.
കുറ്റിപ്പുറം-പൊന്നാനി റോഡ് അടയ്ക്കുമെന്ന് പൊലീസ് അറിയിപ്പുണ്ട്. മുഖ്യമന്ത്രിയ്ക്ക് നേരെ തവനൂരില്‍ കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും മുഖ്യമന്ത്രി മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha