പിണറായിക്ക് മരുന്ന് കുറിച്ച് സ്വപ്ന... കുടുംബത്തെ പൂട്ടി; അടപടലം പെട്ടു... ക്ലിഫ് ഹൗസിൽ നടന്നത്! ബോംബിട്ടു... കമലയും വീണയും മകനുമായും ആക്ഷൻ; പിണറായിയെ വെല്ലുവിളിച്ച് സ്വപ്ന

മുഖ്യമന്ത്രി പിണറായി വിജയനുമേൽ ഇടിത്തീയെന്ന പോലെ പ്രഹരം ഏൽപ്പിക്കുകയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഭയപ്പെടുത്തി ഓടിക്കാം എന്ന് കരുതി തുടങ്ങിയ അടവുകളിൽ ഒരു സാധാരണ സ്ത്രീയെപ്പോലെ പതറാതെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ് സ്വപ്ന വീണ്ടും. ഇത്തവണ മുഖ്യമന്ത്രിയുടെ മറവിക്കുള്ള മരുന്നു കൂടി കുറിച്ച് കൊണ്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന ഇത്തവണ എത്തിയിരിക്കുകാണ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമൊത്ത് ക്ലിഫ് ഹൗസിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സ്വപ്‌ന സുരേഷ് ഇത്തവണ എത്തിയിരിക്കുന്നത്.
തൻ്റെ പേരിൽ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തെന്നും എത്ര കേസുകൾ തൻ്റെ പേരിൽ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.
ജയിലിൽ കിടക്കുമ്പോൾ വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും കുടുംബവുമൊത്ത് ക്ലിഫ് ഹൗസിൽ ഒരുപാട് കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ മറന്നു എങ്കിൽ സാഹചര്യം അനുസരിച്ച് മാദ്ധ്യമങ്ങൾ വഴി അറിയിച്ചു കൊള്ളാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
തനിക്ക് പറയാനുള്ള കൃത്യമായി ചുരുക്കി പറയാം. സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്‌റ്റേഷനുകളിൽ മുഴുവൻ കേസ് കൊടുത്തോളൂ. ഒരു പ്രശ്‌നവുമില്ല. കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു. മൊഴികൾ പിൻവലിക്കാൻ പോകുന്നില്ല. ഇത് തന്നെ ശക്തമായ തീരുമാനം ആണ്. മൊഴി പിൻവലിക്കണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും ഇവിടെ നിലയ്‌ക്കും. എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ഗൂഢാലോചന നടത്തിയെന്ന് താൻ പറയുന്നത് ആരോപണം ഉന്നയിച്ചവർ പ്രവർത്തിയിലൂടെ തെളിയിക്കുകയാണെന്ന് സ്വപ്‌ന പറഞ്ഞു. ജയിലിലായിരുന്ന സമയത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുളള മറുപടിയായി, മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. 'ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും ചേർന്ന് ക്ളിഫ് ഹൗസിലിരുന്ന് ഒരുപാട് കാര്യങ്ങൾ ഡിസ്‌കസ് ചെയ്ത് ആക്ഷൻ എടുത്തിട്ടുണ്ട്, മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. അതെല്ലാം മറന്നെങ്കിൽ വേണമെങ്കിൽ അവസരം വരുമ്പോൾ നിങ്ങൾവഴി അത് ഞാൻ ഓർമ്മിപ്പിക്കാം.' എന്ന് മാദ്ധ്യമങ്ങളോട് സ്വപ്‌ന പറഞ്ഞു.
164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല. താൻ എല്ലാ തെളിവുകളും എല്ലാവർക്കും കൈമാറിയിട്ടുണ്ട്. തന്നെ കൊന്നതു കൊണ്ട് മാത്രം എല്ലാം ഇവിടെ അവസാനിക്കുമെന്ന കരുതണ്ട. ജയിലിലിട്ട് തല്ലിച്ചതച്ച് ഏതെങ്കിലും സ്റ്റേറ്റ്‌മെന്റിൽ ഒപ്പിടീക്കാനാണ് ശ്രമം എങ്കിൽ നമുക്ക് നോക്കാം. കസ്റ്റംസിന് നൽകിയിരിക്കുന്ന രഹസ്യമൊഴിയും ഇഡി കോടതിയിൽ കൊടുത്തിരിക്കുന്ന രഹസ്യമൊഴിയും വ്യത്യസ്തമാണെന്നാണ് പറയുന്നത്.
കോടതിയുടെ സുരക്ഷയിൽ ഇരിക്കുന്ന കാര്യങ്ങൾ എങ്ങനെ മുതിർന്ന സിപിഎം നേതാവിന് അറിയാൻ കഴിഞ്ഞു. സ്വാധീനം ഉപയോഗിച്ച് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ മൊഴി വായിച്ചിരിക്കുന്നു. എന്റെ രഹസ്യമൊഴിയിൽ വ്യത്യാസമില്ലെന്ന് എല്ലാവരോടും എപ്പോഴും പറയുന്നതാണെന്നും സ്വപ്‌ന വ്യക്തമാക്കി. കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.
ഷാജ് കിരണിന്റെ ഫോൺ ചോർത്തി, ശബ്ദ സന്ദേശത്തിൽ വ്യത്യാസം വരുത്തി എന്നൊക്കെയാണ് പറയുന്നത്. താനും സരിത്തും ഷാജ് കിരണും ചേർന്ന് നടത്തിയ സംഭാഷണങ്ങൾ മുതിർന്ന സിപിഎം നേതാവ് എങ്ങനെ അറിയും. ഷാജ് കിരണിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയാണ് ഷാജ് കിരണിനെ ഓഫീസിലേക്ക് അയച്ചത്. ഇതിൽ താനാണോ ഗൂഢാലോചന നടത്തിയത്. അതോ മുഖ്യമന്ത്രിയോ. സിപിഎമ്മിന്റെ കള്ളക്കളികൾ ഓരോന്നായി പുറത്തു വരികയാണ്. സിപിഎമ്മും മുഖ്യമന്ത്രിയുമാണ് സ്വന്തം ചെയ്തികൾ കൊണ്ട് ഇവയെല്ലാം പുറത്തേക്ക് കൊണ്ടു വരുന്നതെന്നും സ്വപ്‌ന പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിനെതിരെ ഉടൻ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും പാലക്കാട് കസബ പൊലീസ് അറിയിച്ചു. സി പി പ്രമോദ് എന്നയാളുടെ പരാതിയെ തുടർന്ന് കലാപാഹ്വാനശ്രമത്തിനും വ്യാജരേഖ ചമക്കലിനുമാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തിട്ടുള്ളത്.
കലാപാഹ്വാനത്തിന് ശ്രമം എന്നായിരുന്നു പരാതിയിൽ പ്രധാനമായും പറയുന്നത്. മുമ്പ് കൊടുത്ത മൊഴികൾക്ക് എതിരായ പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചു. തെറ്റായ സന്ദേശം പടർത്താൻ ശ്രമിക്കുന്നു. സ്വപ്ന പറയുന്ന തെറ്റായ കാര്യങ്ങൾ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ചിലർ ഇത് വിശ്വസിച്ച് ആക്രമണത്തിന് മുതിർന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിമാനത്തിലുണ്ടായ പ്രതിഷേധം അടക്കമുള്ളവയ്ക്ക് കാരണം സ്വപ്ന കൊടുത്ത മൊഴിയാണെന്നും പരാതിയിൽ പറയുന്നു.
ഇതേക്കുറിച്ച് അന്വേഷിച്ച് പൊലീസ് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് സിപി പ്രമോദിന്റെ പരാതിയിൽ പറയുന്നത്. ഇന്നലെ വൈകിട്ട് നൽകിയ പരാതിയിൽ രാത്രിയോടെ എഫ്ഐആർ ഇടുകയായിരുന്നു. കേസെടുത്തുവെങ്കിലും അറസ്റ്റിലേയ്ക്ക് ഉടൻ കടക്കേണ്ടതില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ, സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ സ്വീകരിച്ച കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനീസയ്ക്ക് കേസ് കൈമാറി.
ഈ മാസം 23ന് സരിതയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. കോടതി നിശ്ചയിച്ച തീയതി മാറ്റി വേഗത്തിൽ രഹസ്യമൊഴി രേഖപ്പെടുത്തുവാൻ അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം നിരസിച്ചു. കെ.ടി.ജലീൽ നൽകിയ പരാതിയിൽ സോളർ കേസ് പ്രതി സ്വപ്‌നയെയും പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെയും പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha





















