മുഖ്യനെതിരെ വാളെടുത്ത് ഗവർണർ... ഇന്റലിജൻസ് അറുപരാജയം! പിണറായിയെ തെറിപ്പിക്കും; ഉറപ്പ്... സമരം വിളിച്ച് ജീവനക്കാരും... സെക്രട്ടേറിയേറ്റിൽ കൂട്ടപിരിച്ചു വിടൽ? എല്ലാം കയ്യീന്നു പോയി

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഏറ്റവുമൊടുവിലായി മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിനുള്ളിലും കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയതോടെ സംസ്ഥാനത്ത് പലയിടത്തും ആക്രമസംഭവങ്ങൾ അരങ്ങേറി.
പക്ഷേ ഇത്രയേറെ സംഭവങ്ങൾ ഉണ്ടായിട്ടും കേരളാ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു കുലുക്കവുമില്ല എന്ന് വേണം കരുതാൻ. സർക്കാരിന്റെ രാഷ്ട്രീയ പാർട്ടി ഇന്നലെ ഒറ്റ രാത്രി കൊണ്ട് കേരളത്തിൽ കലാപ സമാനമായ അതിക്രമങ്ങളായിരുന്നു കാട്ടിക്കൂട്ടിയിട്ടുണ്ടായിരുന്നത്. അതിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും തയ്യാറായില്ല എന്ന ആക്ഷേപം ഉണ്ടായി. എന്നാലിപ്പോൾ കേരള ഗവർണർ കൂടി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് എന്ന് വേണം കരുതാൻ.
കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കല്ലെറിയുകയും വാഹനത്തിന്റെ ചില്ല് തകർക്കുകയും, ബോർഡുകളും മറ്റും തകർക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്കു നേരെ ആക്രമമുണ്ടായി. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയതോടെ സംസ്ഥാനം ഇന്നലെ സംഘർഷങ്ങളുടെ മുൾമുനയിലായി. രാത്രിയിലും പല ഭാഗത്തും പ്രതിഷേധ പ്രകടനങ്ങൾക്കിടെ അക്രമങ്ങളും, വാഹനങ്ങൾ തടയലും നടന്നു.
പ്രതിപക്ഷ സമരങ്ങളെ സർക്കാർ നേരിടുന്ന രീതി നിരീക്ഷിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തുന്ന സമരങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നാണ് ഗവർണർ നീരീക്ഷിക്കുന്നത്. കോൺഗ്രസും സിപിഎമ്മും തെരുവിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ പോലീസ് കാഴ്ചക്കാരായി മാറി നിൽക്കുന്നവെന്ന പരാതി രാജ്ഭവനുണ്ട്. തുടർ സാഹചര്യം നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട് വിശദീകരണം തേടാനാണ് ഗവർണറുടെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം.
സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനേ തുടർന്നുണ്ടായ പ്രതിപക്ഷ സമരം, അതിനെ സർക്കാർ നേരിടുന്നത് രീതി എല്ലാം തന്നെ രാജ് ഭവൻ ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്. ഇന്റലിജൻസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഗവർണർ വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഇതിനിടെ മുഖ്യന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ജീവനക്കാർ തെരുവിലിറങ്ങിയ സംഭവവും ഉണ്ടായി. ജോലിസമയത്താണ് സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം നടന്നത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ആയിരുന്നു പ്രകടനം. സെക്രട്ടേറിയറ്റിലെ ജോലി സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണയുമായി ഉദ്യോഗസ്ഥരുടെ ഐക്യദാർഢ്യ പ്രകടനം.
മുഖ്യമന്ത്രിക്ക് നേരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രകടനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച പ്രകടനം 15 മിനിറ്റോളം നീണ്ടുനിന്നു. ഏകദേശം മുന്നൂറിലേറെ ജീവനക്കാര്‍ പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1.15 മുതലാണ് സെക്രട്ടേറിയറ്റിലെ ഉച്ചഭക്ഷണസമയം. എന്നാല്‍ ഇതിനുമുമ്പാണ് എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്ക് പിന്തുണ അര്‍പ്പിച്ച് പ്രകടനം നടത്തിയത്.
ജോലി സമയത്തെ പ്രകടനത്തിനെതിരെ ഇപ്പോൾ വ്യാപകമായി വിമർശനം ഉയർന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കു പിന്തുണയുമായി ഡല്‍ഹിയില്‍ കേരള ഹൗസ് ജീവനക്കാർ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലർമാർ മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രകടനം നടത്തി.
മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടു. ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനും നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
അതൊടൊപ്പം കഴിഞ്ഞ ദിവസം കെപിസിസിക്കെതിരെ നടന്ന ആക്രമണത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി ഉമ്മൻ ചാണ്ടിയും അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
'പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ച് തകര്‍ത്തത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നും കരുതേണ്ട' എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha





















