കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി... പിണറായി അടിയറവു പറഞ്ഞു... സർക്കാരിനെ ബിജെപി സഹായിക്കണം... നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

കെ റെയിലിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുമ്പോൾ അതിനെതിരെ ഒരു ചെറുവിരൽ പോലും സംസ്ഥാന സർക്കാരിന് സാധിക്കില്ല എന്ന് തുറന്ന് പറയും വിധം മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കകയാണ്. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഒടുവിൽ വഴങ്ങിക്കൊടുക്കയാണ് മുഖ്യമന്ത്രിയും.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. വിളപ്പില്‍ശാലയിലെ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വേളയിലാണ് ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.
സില്‍വര്‍ലൈന് അനുമതി നല്‍കിയിട്ടില്ലെന്ന് നിരന്തരം അറിയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും നടന്നുവരികയാണ്. അതിനിടെയാണ് പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് സമ്മതിച്ചിരിക്കുന്നത്.
സില്‍വര്‍ ലൈന് കേന്ദ്രം അനുമതി നല്‍കിയെങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ. എന്നാല്‍ ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പദ്ധതിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേന്ദ്രം അനുമതി നല്‍കാന്‍ മടിച്ചു നില്‍ക്കുമെന്നും, കേന്ദ്ര സര്‍ക്കാരിനേയും സംസ്ഥാന ബിജെപി നേതൃത്വത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര് എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ മുൻ നിലപാട്. ഇതാണ് ഇപ്പോൾ മയപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ.
നേരത്തേ ഹൈക്കോടതിയിൽ സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനായിട്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി കെ റെയില്‍ സര്‍വ്വേയ്‌ക്കെതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
നേരത്തെ തന്നെ കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു. ജനരോഷം വര്‍ദ്ധിച്ചതും ഉപതിരഞ്ഞെടുപ്പം മൂലം കല്ലിടല്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
അതിനു പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്ന് സമ്മതിച്ചിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. സങ്കുചിത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുത്.
സമൂഹത്തില്‍ വലതുപക്ഷ ശക്തികള്‍ വര്‍ഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. പ്രകടന പത്രികയിലെ വാഗ്ദങ്ങള്‍ വിപുലപ്പെടുത്തും. തുടര്‍ ഭരണം കിട്ടിയ സാഹചര്യത്തില്‍ ജനജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്.
അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്. തുടര്‍ഭരണം ജനം നല്‍കിയ പിന്തുണയാണ്. കേരളത്തിന്റെ വികസനത്തിവ് അഞ്ച് വര്‍ഷം മതിയോ എന്ന ചിന്തയില്‍ നിന്നാണ് 25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധികള്‍ നടപ്പിലാക്കുന്നത്. ലോകത്തിലെ വികസന മധ്യവര്‍ഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാനാകൂ. ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ അനുമതി നൽകാൻ അവർ മടിക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ പദ്ധതിക്ക് നേരത്തെ നല്‍കിയ അനുമതിയുടെ കാലാവധി കഴിഞ്ഞ് നഗരസഭാ കൗണ്‍സിലിനെ വീണ്ടും സമീപിച്ചപ്പോള്‍ അനുമതി നല്‍കാത്ത സംഭവവുമുണ്ടായെന്നും ഇതു തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കാര്‍ ഇത്തരം കാര്യത്തില്‍ ഇടപെടരുതെന്നും തിരുത്തി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.
https://www.facebook.com/Malayalivartha


























