സ്വപ്നയെ വിരട്ടി പിണറായി... പിന്നാലെ കടുംവെട്ടുമായി മോദി... ആന്ധ്രയിൽ നിന്നും 'കരിമ്പൂച്ച'കൾ... രണ്ടും കല്പിച്ച് ഇഡിയും... സ്വപ്നയ്ക്ക് കേന്ദ്രത്തിന്റെ കാവൽ!

മുഖ്യന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയാണ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി കൂടിയായ സ്വപ്ന സുരേഷ് ആരോപണ ശരങ്ങൾ ഉന്നയിച്ച്. തൊട്ടു പിന്നാലെ അത് കൊള്ളേണ്ടയിടത്ത് കൊണ്ടു എന്ന് ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. അതിനു പിന്നാലെ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ചില സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ആകെ വലച്ചിരുന്നു.
അതിനു ശേഷം തന്റെ ജീവനു തന്നെ ഭീഷണിയുണ്ടെന്ന് കാട്ടി കേന്ദ്രത്തോട് സ്പെഷ്യൽ പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോടതിയെ സ്വപ്ന സമീപിച്ചത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങളാണ് ഇവിടെയും സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. തന്നെ അപായപ്പെടുത്താൻ പിണറായി പോലീസ് ശ്രമിക്കുമെന്നാണ് സ്വപ്ന കരുതുന്നത്.
കേരള പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് കരുതുന്നില്ല, വിശ്വാസമില്ലാത്തതിനാലാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടതെന്നാണ് സ്വപ്‌ന സുരേഷ് ഇപ്പോൾ കോടതിയിൽ അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ തെരുവിൽ ഭീഷണിപ്പെടുത്തുകയാണെന്ന് സ്വപ്ന സുരേഷ് ആരോപിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിൽ തന്നെ നിശബ്ദയാക്കാൻ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വൻ സംഘത്തിന്റെ അന്വേഷണം നടക്കുന്നതായും സ്വപ്ന കുറ്റപ്പെടുത്തി.
തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാൻ ശ്രമം നടക്കുകയാണ്. മുൻ വിജിലൻസ് ഡയറക്ടര്‍ എം ആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചു. ഇടനിലക്കാരനെ അയച്ച് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പൊലീസിനെ പിൻവലിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ അറിയിച്ചത്.
പൊലീസ് സംരക്ഷണം വേണമെന്ന ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച സ്വപ്‍ന സുരേഷ്, പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുന്നതിനു പകരം സ്വപ്നയ്ക്കു മേൽ സമ്മർദ്ദം ചെലുത്തുകയാണ്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ സുരക്ഷ നൽകണമെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രകാരം സ്വപ്നയ്ക്ക് സുരക്ഷ നൽകാനാകില്ലെന്ന നിയമഭാഗം ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് സ്വന്തമായി സുരക്ഷാസംവിധാനമില്ല. കൊച്ചിയിലെ ഓഫീസിന് പോലും സുരക്ഷാക്രമീകരണങ്ങളില്ല. കേന്ദ്രസേനയുടെ സുരക്ഷ വേണമെങ്കില്‍ കോടതിയാണ് നിര്‍ദേശിക്കേണ്ടത്. അതിനാല്‍ കോടതിയില്‍നിന്ന് ഉത്തരവുണ്ടാകുന്നതാകും ഉചിതമെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു.
സ്വപ്ന സ്വർണക്കടത്ത് കേസിലെ പ്രതിയാണ്, കേസിലെ സാക്ഷിയല്ല. അതിനാൽ വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രകാരം സുരക്ഷ നൽകാനാകില്ലെന്ന് ഇഡി വ്യക്തമാക്കി. സ്വന്തമായി സുരക്ഷാ സംവിധാനങ്ങളില്ല. കേന്ദ്ര സേനയുടെ സുരക്ഷ നൽകണമെങ്കിൽ കോടതിയാണ് നിർദ്ദേശിക്കേണ്ടത്. അതിനാൽ കോടതി ഉത്തരവിടുന്നതാകും ഉചിതമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ ഇപ്പോൾ സ്വപ്നയെ പരിഗണിക്കേണ്ടത് കോടതിയാണ്. കോടതി ഉത്തരവിട്ടാൽ സ്വപ്നയ്ക്ക് കേന്ദ്രത്തിന്റെ സുരക്ഷ ലഭിക്കും എന്നത് ഉറപ്പാണ്.
ജൂൺ 16നാണ് ഹർജിയിൽ ഇനി വാദം കേൾക്കുക. അതിനിടെ, പോലീസിനെതിരേ സ്വപ്‌ന സുരേഷും രൂക്ഷമായി പ്രതികരിച്ചു. താന്‍ എവിടെപ്പോയി, ആര് വന്നു, എന്തിന് വന്നു തുടങ്ങിയ കാര്യങ്ങള്‍ നോക്കി പോലീസ് തന്റെ പിറകെ നടക്കുകയാണ്. 'കേരള പൊലീസിനെ വിശ്വാസമില്ല. അതുകൊണ്ടാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടത്.
താമസിക്കുന്ന സ്ഥലത്തടക്കം പോലീസെത്തി നിരീക്ഷിക്കുകയാണെന്ന് സ്വപ്ന ആരോപിച്ചിട്ടുണ്ട്. എ.ഡി.ജി.പി വിജയ് സാഖറെ ഷാജ് കിരണിനെ കണ്ടതെന്തിന്. അദ്ദേഹം എനിക്കുള്ള സന്ദേശവുമായി തട്ടിപ്പുകാരനെ പറഞ്ഞയച്ചു. എന്താണ് ഇതിന്റെ അർത്ഥം. നാല് മണിക്കൂറോളം എ.ഡി.ജി.പിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടാണ് അയാൾ എത്തിയത്. അയാൾ വിജിലൻസ് എഡിജിപിയെ 36 തവണയാണ് വിളിച്ചത്. അങ്ങനെയൊരു കേരളാ പോലീസ് തന്നെ സംരക്ഷിക്കുമോയെന്ന ചോദ്യമാണ് സ്വപ്ന ചോദിച്ചിരിക്കുന്നത്.
സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി തിങ്കളാഴ്ച ഇ.ഡി.ക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ, സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ക്രൈംബ്രാഞ്ച് മേധാവിയുടെ അധ്യക്ഷതയില്‍ പോലീസ് ആസ്ഥാനത്താണ് യോഗം. അന്വേഷണസംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, സ്വപ്നയോടൊപ്പം ഇപ്പോൾ രണ്ട് ബോഡി ഗാർഡുകൾ വന്നിരിക്കുന്നത് ഏവരും ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. അതിലും സ്വപ്ന തന്നെ ഒരു മറുപടി നൽകിയിട്ടുണ്ട്. കൂടെയുള്ളത് ഗാർഡ്‌സ് അല്ലെന്നും പേഴ്‌സണൽ അസിസ്റ്റന്റുമാരാണെന്നും സ്വപ്‌ന പറഞ്ഞു. ഫിക്‌സ് വന്ന് വീഴുമ്പോൾ പിടിക്കാൻ ആരെങ്കിലും വേണ്ടെയെന്നും പരിഹാസരൂപേണ സ്വപ്‌ന മാദ്ധ്യമങ്ങളോട് ചോദിച്ചു. സ്വപ്ന സുരേഷ് കോടതിക്ക് നൽകിയ രഹസ്യമൊഴി തിങ്കളാഴ്ച ഇഡിക്ക് കൈമാറിയിരുന്നു. ഇത് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
അതേ സമയം, സ്വപ്നന സുരേഷിന് എതിരായ ഗൂഢാലോചനക്കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സ്വപ്ന രാഷ്ട്രീയ നേട്ടത്തിനായി ഗൂഢാലോചനയിൽ കുടുക്കാൻ നോക്കുകയാണെന്നും സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്ത് കൃത്രിമത്വം കാട്ടി ഇതിനായി ഉപയോഗിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
ആരോപണങ്ങൾ സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇരുവരും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു. കെ.ടി.ജലീലിന്റെ പരാതിയിന്മേൽ സ്വപ്നയ്ക്കെതിരെ കന്റോൺമെന്റ് പോലീസ് എടുത്ത ഗൂഢാലോചനകേസിൽ ഷാജ് കിരണിനെയടക്കം ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതിനിടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് ലഭിച്ചാൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും ഇരുവരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























