ദിലീപിനും കൂട്ടായി; കളക്ടർക്ക് പരവേശം.... കള്ളൻ കപ്പലിൽ തന്നെ! ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് ആരെന്നറിഞ്ഞ് ഞെട്ടി...

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചത് കോടതിയിലെ ഉദ്യോഗസ്ഥൻ തന്നെയെന്ന് തെളിഞ്ഞു. 2020ലെ സീനിയർ സൂപ്രണ്ടാണ് മോഷണം നടത്തിയതെന്ന് വകുപ്പുതല പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47,000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.
ഇയാൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്നതിനെപ്പറ്റി അന്വേഷിക്കും. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഇയാൾ ഇപ്പോൾ പേരൂർക്കട പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.
2010 മുതൽ 2019 വരെ കോടതിയിലെത്തിയ തൊണ്ടിമുതലാണ് മോഷണം പോയത്. തൊണ്ടി മുതലുകൾ സൂക്ഷിച്ചിരുന്ന പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങൾ കണ്ട് സംശയം തോന്നി. തുടർന്ന് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്.
സീനിയർ സൂപ്രണ്ടുമാരോ അല്ലെങ്കിൽ ലോക്കറിൻെറ താക്കോൽ സൂക്ഷിക്കുന്ന സ്ഥലമറിയുന്ന മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നതെന്ന് പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു. 2017 മുതൽ 2021 ഫെബ്രുവരി വരെയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എജി ഓഡിറ്റ് നടത്തിയ ശേഷം മോഷണം നടക്കാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍നിന്നുമാണ് തൊണ്ടിമുതലുകള്‍ നഷ്ടമായത്. സംഭവത്തിൽ സീനിയര്‍ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്ന് വരികയായിരുന്നു. തട്ടിപ്പ് നടന്നത് 2019നു ശേഷമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രാഥമിക അന്വേഷണത്തിനു ശേഷം ജീവനക്കാര്‍ക്കെതിരായ നടപടി നിശ്ചയിക്കുമെന്ന് കലക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം കലക്ടറേറ്റിലെ ആര്‍ഡിഒ കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിലാണ് വന്‍ കവര്‍ച്ച നടന്നത്. 69 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും 45,000ത്തോളം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പുറമെ നിന്നാരും ലോക്കറുകള്‍ തുറന്നിട്ടില്ല. അതിനാല്‍ ജീവനക്കാര്‍ തന്നെയാണ് പ്രതിസ്ഥാനത്ത്.
തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശ ചുമതലയുള്ളത് സീനിയര്‍ സൂപ്രണ്ട് എന്ന ഉദ്യോഗസ്ഥനാണ്. 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഈ കാലയളവില്‍ 26 സീനിയര്‍ സൂപ്രണ്ടുമാര്‍ ജോലി നോക്കി. പക്ഷേ പല ഘട്ടങ്ങളിലല്ലാതെ, ഒറ്റയടിക്കാവാം മോഷണമെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ 2019നു ശേഷമാവാം അതെന്നും വിലയിരുത്തുന്നു. അതുകൊണ്ട് 2019നു ശേഷമുള്ള അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെ കണ്ടെത്തി ഉടന്‍ ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്.
പേരൂര്‍ക്കട പൊലീസിനെ കൂടാതെ എഡിഎമ്മിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവുമുണ്ട്. കോടതികളുടെ സുരക്ഷ ശിരസ്താറിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ശിരസ്താർ അറിയാതെ കോടതിയിൽ ഒന്നും നടക്കില്ല. തൊണ്ടിമുതൽ നഷ്ടമായെങ്കിൽ അതിൻ്റെ ഉത്തരവാദി ശിരസ്താർ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ശിരസ്താർ എന്നാൽ സൂപ്രണ്ട് ആണ്.
നടിയെ ആക്രമിച്ച കേസിലും സമാനമായ സംഭവമാണ് നടന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോടതിയിലെ ശിരസ്തദാർ, തൊണ്ടിമുതലുകളുടെ ചുമതലയുള്ള ക്ലാർക്ക് എന്നിവരെ ചോദ്യംചെയ്യാനാണ് എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയത്. എന്നിട്ടും വിചാരണ കോടതി സമ്മതിച്ചില്ല.
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ചോർന്നു എന്നായിരുന്നു നേരത്തെ ഉയർന്ന പരാതി. ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിരുന്നതായി ഫൊറൻസിക് റിപ്പോർട്ടും ലഭിച്ചിരുന്നു. ദിലീപ് ഈ ദൃശ്യങ്ങൾ കണ്ടതായി സംവിധായകൻ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. മാത്രമല്ല, ദിലീപിന്റെ ഫോണിൽനിന്ന് ചില കോടതിരേഖകൾ കണ്ടെടുത്തത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
കോടതി ജീവനക്കാരുടെ സ്വാധീനഫലമായാണ് ചോദ്യം ചെയ്യൽ നടക്കാതിരുന്നത്. മജിസ്ട്രേറ്റുമാരും കോടതി ജീവനക്കാരും തമ്മിൽ സുശക്തമായ സൗഹൃദം നിലവിലുണ്ട്. ചോദ്യം ചെയ്ത് കഴിഞ്ഞാൽ അതിജീവിതയുടെ ആരോപണം തെളിയിക്കാൻ കഴിയുമെന്ന് ക്രൈംബ്രാഞ്ച് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ വിചാരണ കോടതി മജിസ്ട്രേറ്റിൻ്റെ അനുവാദമില്ലാതെ ജീവനക്കാരെ ചോദ്യം ചെയ്യൽ നടക്കില്ല.
കോടതിയുടെ കാര്യം ഇത്തരത്തിൽ മുന്നോട്ടു പോകുമ്പോൾ പോലീസ് സ്റ്റേഷൻ്റെ കാര്യവും വിഭിന്നമല്ല.അഭയ കേസിലാണ് തൊണ്ടിമുതൽ ഇല്ലാതാക്കിയതിൻ്റെ പേരിൽ കുപ്രസിദ്ധിയാർജിച്ചത്. സ്റ്റേഷനുകളിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്താണ് സർക്കാർ ഒരു ഉത്തരവ് പുറത്തിറക്കിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഏറ്റെടുക്കുന്ന തൊണ്ടിമുതലുകളുടെ സുരക്ഷ എ.ഡി.ജി.പി.മാരുടെ ചുമതലയിലാക്കിയാണ് ഉത്തരവിറങ്ങിയത്. ഇക്കാര്യത്തിൽ ഡി.ജി.പിയാണ് നിർദേശം നൽകിയത്. കേസ് നടത്തിപ്പിന് ഏറ്റെടുക്കുന്ന തൊണ്ടിമുതലുകൾ സുരക്ഷിതമാണോയെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി., ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എന്നിവർ നിരന്തരം ഉറപ്പാക്കണമെന്നാണ് നിർദേശം.
സിസ്റ്റർ അഭയക്കൊലക്കേസിന്റെ വിധിയിൽ നിർദേശിച്ചതുപ്രകാരമാണ് ഈ ഉത്തരവ്. അഭയക്കേസിൽ അക്കാലത്തെ ക്രൈംബ്രാഞ്ച് എസ്.പി., ഡിവൈ.എസ്.പി. എന്നിവർ തൊണ്ടിമുതൽ നശിപ്പിച്ചതായി സി.ബി.ഐ. കോടതിവിധിയിൽ പറയുന്നുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കോടതി വിധിപ്പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചുകൊടുത്തിരുന്നു.
https://www.facebook.com/Malayalivartha


























