അടി തെറ്റിയാൽ… ആനയും വീഴും.... പിണറായിയെ തീർക്കാൻ കേന്ദ്രം.... അടുത്ത ബോംബ്! തീർന്നു... മൂന്ന് ഏജൻസികളും തൂക്കും!

സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അന്വേഷിക്കാനൊരുങ്ങി സി.ബി.ഐ. അഴിമതി നിരോധന നിയമം, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (ഫെമ) നിയമങ്ങള്‍ ചുമത്തി അന്വേഷിക്കാമെന്നു നിയമോപദേശം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നീക്കം. സ്വന്തം നിലയില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കോടതി ഉത്തരവിനായുള്ള കാത്തിരിപ്പിലാണ് കേന്ദ്ര ഏജന്‍സി.
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസിന്റെ ഭാഗമായാണു വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയും വിവാദത്തിലായത്. ലൈഫ് മിഷന്‍ അഴിമതിയിലൂടെ ലഭിച്ച പണമാണു ഡോളറാക്കി വിദേശത്തേക്കു കടത്തിയതെന്നായിരുന്നു സംശയം. ഈ സാഹചര്യത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്‌ഥകൂടിയായ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി സി.ബി.ഐ. പരിശോധിക്കും. സി.ബി.ഐ. അന്വേഷണപരിധിയില്‍ ഇവ കൂടി ഉള്‍പ്പെടുത്തണമെന്നുകാട്ടി കസ്‌റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ഡല്‍ഹി ആസ്‌ഥാനത്തേക്കു റിപ്പോര്‍ട്ട് അയച്ചിരുന്നു.
ഇതുകൂടി പരിഗണിച്ചാണു അന്വേഷണ സാധ്യത സി.ബി.ഐ. പരിശോധിച്ചത്. ഹൈക്കോടതി വിധിയോടെ നിലച്ചിരുന്ന ലൈഫ് മിഷന്‍ കേസിലെ സി.ബി.ഐ. അന്വേഷണം സുപ്രീം കോടതി വിലക്കു നീക്കിയതോടെ ഊര്‍ജിതമായിട്ടുണ്ട്. വിമാനത്താവളം വഴി യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി പി.എസ്. സരിത്തിനെ കഴിഞ്ഞദിവസം സി.ബി.ഐ. ചോദ്യംചെയ്‌തു. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം. ശിവശങ്കര്‍, സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണു വിവരം.
വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ചട്ടം ലംഘിച്ചു വിദേശ ഫണ്ട് സ്വീകരിച്ചു, നിര്‍മാണക്കരാര്‍ യൂണിടാക്കിനു നല്‍കിയതില്‍ അഴിമതി നടന്നു തുടങ്ങിയ വിലയിരുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കരാര്‍ ലഭിക്കാന്‍ 4.48 കോടിരൂപ കമ്മീഷനായി നല്‍കിയെന്നു കേസില്‍ അറസ്‌റ്റിലായ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ സി.ബി.ഐക്കു മൊഴി നല്‍കിയിരുന്നു.
യു.എ.ഇ. കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് ഓഫീസറായിരുന്ന ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദിനാണു തുക നല്‍കിയതെന്നും മൊഴിയുണ്ടായി. കേസ് സി.ബി.ഐ. അന്വേഷിക്കുന്നതിനെ എതിര്‍ത്ത് സംസ്‌ഥാന സര്‍ക്കാര്‍ രംഗത്തെത്തിയതും വിവാദമായിരുന്നു.
അതേസമയം, അതിനിടെ, മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന നിലയില്‍ ഷാജ് കിരണ്‍ എന്നയാള്‍ തന്നെ സമ്മര്‍ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വപ്‌ന ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലൂടെയാണു ഷാജ് കിരണിന്റെ പേര് പുറത്തുവന്നത്. അതോടെ, മുഖ്യമന്ത്രിയെ കുരുക്കാന്‍ സ്വപ്‌നയും പി.സി. ജോര്‍ജും ഗൂഢാലോചന നടത്തിയെന്ന കേസിനപ്പുറത്തേക്ക്, സ്വപ്‌നയെ കുടുക്കാന്‍ ഭരണ-പോലീസ് തലത്തില്‍ ഗൂഢാലോചന നടന്നെന്നായി ആരോപണം.
ക്രൈംബ്രാഞ്ച് എസ്.പി: എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണു സ്വപ്‌നയ്‌ക്കെതിരായ കലാപാഹ്വാനം, ഗൂഢാലോചന കേസുകളുടെ അന്വേഷണച്ചുമതല. എട്ടു ഡിവൈ.എസ്.പിമാരാണു സംഘത്തിലുള്ളത്. ഒരു സ്‌ത്രീക്കെതിരേ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണു പോലീസിന്റെ തത്രപ്പാട്.
തന്നെ സമ്മര്‍ദത്തിലാക്കിയ ഷാജ് കിരണ്‍ ഫോണിലൂടെ വിജിലന്‍സ് മേധാവി എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാറിന്റെയും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്നു സ്വപ്‌ന ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍, സ്വപ്‌നയെ താന്‍ വിളിച്ചിട്ടില്ലെന്നും ഷാജ് കിരണിനെ അറിയില്ലെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: വിജയ് സാഖറെ പറഞ്ഞു.
കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്നു ഡി.ജി.പി. അനില്‍കാന്തും ഗൂഢാലോചന നടന്നതിനു പ്രത്യക്ഷത്തില്‍ തെളിവുണ്ടെന്നു വിജയ് സാഖറെയും പറഞ്ഞു. കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പി.എസ്. സരിത്തിന്റെ പക്കല്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ സ്വപ്‌നയെ എത്രയും വേഗം ചോദ്യം ചെയ്യാനാണു നീക്കം. അതിനൊപ്പമാണ് ഒന്നര വര്‍ഷം മുമ്പത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം സജീവമാക്കിയത്. ഈ കേസില്‍ കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
സര്‍ക്കാരിനു വെപ്രാളമാണെന്നും പല തെളിവുകളും ഉടന്‍ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















