സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് അമ്മ.... മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് നാലുവയസ്സുകാരി തോട്ടില്‍ ഒളിച്ചു.... പാമ്പുകടിയേറ്റ് കുഞ്ഞിന് ദാരുണാന്ത്യം

സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് അമ്മ.... മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് നാലുവയസ്സുകാരി വീടിനടുത്തുള്ള തോട്ടില്‍ ഒളിച്ചു.... പാമ്പുകടിയേറ്റ് കുഞ്ഞിന് ദാരുണാന്ത്യം. തിരുവട്ടാറിനു സമീപത്തായി കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകള്‍ സുഷ്വിക മോള്‍ ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അച്ഛന്‍ മദ്യലഹരില്‍ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ സുഷ്വിക പേടിച്ച് മൂത്ത സഹോദരങ്ങള്‍ക്കൊപ്പം വീടിനു പുറത്ത് തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പു കടിയേറ്റത്.
സുഷ്വികയ്ക്ക് ഒമ്പതു വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരന്‍ ചേട്ടനുമാണുള്ളത്. സുരേന്ദ്രന്‍ മദ്യപിച്ചെത്തി വീട്ടില്‍ ബഹളംവയ്ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. തിരുവട്ടാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha





















