മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി വിമാനക്കമ്പനി ഇന്‍ഡിഗോ..... വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നും നാടന്‍ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ട്

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി വിമാനക്കമ്പനി ഇന്‍ഡിഗോ..... വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നും നാടന്‍ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും പോലീസിന് റിപ്പോര്‍ട്ട് നല്‍കി ഇന്‍ഡിഗോ. ,.
അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാല്‍ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തവരെ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇ പി ജയരാഡന്‍ പിടിച്ചു തള്ളിയിരുന്നു. റിമാന്റിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് അപേക്ഷയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണനയിലുണ്ട്.
സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) ഇന്‍ഡിഗോ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു എന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജന്‍ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇന്‍ഡിഗോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്തണോ എന്ന കാര്യം മുന്‍ ജഡ്ജി ഉള്‍പ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇന്‍ഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങള്‍ വിമാനകമ്പനി കൈമാറുകയുണ്ടായത്.
"
https://www.facebook.com/Malayalivartha


























