നീലേശ്വരത്ത് വ്യാപക അക്രമം....ലീഡര്‍ കെ.കരുണാകരന്‍ സ്മൃതി സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

നീലേശ്വരത്ത് വ്യാപക അക്രമം....ലീഡര്‍ കെ.കരുണാകരന്‍ സ്മൃതി സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിനു പിന്നാലെ ഇന്നലെ പുലര്‍ച്ചെ നീലേശ്വരത്ത് വ്യാപക അക്രമമുണ്ടായി. തീരദേശ മേഖലയിലാണ് അക്രമങ്ങള്‍ നടന്നത്.
തൈക്കടപ്പുറം കോളനി ജംഗ്ഷനിലെ ലീഡര്‍ കെ.കരുണാകരന്‍ സ്മൃതി സ്തൂപം അടിച്ചു തകര്‍ത്തു. സംഘടിച്ചെത്തിയ സിപിഎം സംഘമാണ് ആക്രമിച്ചതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയുണ്ടായി.
ഐഎന്‍ടിയുസി ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ വി.വി.സുധാകരന്റെ കണിച്ചിറ കൊട്രച്ചാലിലെ വീടും ആക്രമിക്കപ്പെട്ടു. ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. സുധാകരന്റെ പരാതിയില്‍ കേസെടുത്തു.
ഓര്‍ച്ച ജവഹര്‍ ക്ലബിനു മുന്നില്‍ സ്ഥാപിച്ച കൊടിമരവും ഫ്‌ലെക്‌സ് ബോര്‍ഡുകളും തകര്‍ത്ത നിലയിലാണ്. സിപിഎം- കോണ്‍ഗ്രസ് അക്രമങ്ങള്‍ പതിവായിരുന്ന തീരദേശ മേഖലയില്‍ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അക്രമങ്ങള്‍ അരങ്ങേറിയത്.
"
https://www.facebook.com/Malayalivartha


























