ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി...

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
കേസിലെ 11-ാം പ്രതിയാണ്. ജയിലിലെ മെഡിക്കൽ ഓഫീസർ രേഖകൾ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ഇക്കഴിഞ്ഞ 17നാണ് ശങ്കരദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാനായി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് 27ന് കോടതിക്ക് റിപ്പോർട്ട് നൽകുന്നതാണ്.
"
https://www.facebook.com/Malayalivartha






















