റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...

റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കേസിൽ വാദം പൂർത്തിയ ശേഷം പത്തനംതിട്ട ജില്ല സെഷൻസ് കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റി.
പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത് സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
എന്നാൽ, രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർക്കുകയായിരുന്നു. പരാതിക്കാരി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും, സമാന സ്വഭാവമുള്ള രണ്ട് കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുന്നു.
"
https://www.facebook.com/Malayalivartha






















