വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ റിമാന്‍ഡില്‍... സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു, പ്രതിഷേധിച്ച അധ്യാപകനെ അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു

വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ റിമാന്‍ഡില്‍... സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു, പ്രതിഷേധിച്ച അധ്യാപകനെ അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സീന്‍ മജീദ് (28), കണ്ണൂര്‍ ജില്ലാസെക്രട്ടറി നവീന്‍കുമാര്‍ (34) എന്നിവരെ 27 വരെയാണ് റിമാന്‍ഡ് ചെയ്തത്.
മുഖ്യമന്ത്രിക്കുനേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെ മുട്ടന്നൂര്‍ എയ്ഡഡ് യു.പി. സ്‌കൂളില്‍നിന്ന് അന്വേഷണവിധേയമായി 15 ദിവസത്തേക്കാണ് മാനേജ്‌മെന്റ് സസ്പെന്‍ഡ്ചെയ്തത്.
ഫര്‍സീന്റെപേരില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അധ്യാപകനെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വിദ്യാര്‍ഥികളുടെ ടി.സി. ആവശ്യപ്പെട്ട് ഏതാനും രക്ഷിതാക്കളും ഇന്നലെ രാവിലെ സ്‌കൂളിലെത്തി. ക്രിമിനല്‍ക്കേസ് പ്രതിയായ അധ്യാപകനെ പുറത്താക്കിയില്ലെങ്കില്‍ കുട്ടികളെ മറ്റുസ്‌കൂളിലേക്ക് മാറ്റുമെന്ന് ഇവര്‍ പറഞ്ഞു. സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് മാനേജ്‌മെന്റ് സ്വീകരിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
ഡി.പി.ഐ.യുടെ നിര്‍ദേശപ്രകാരം അധ്യാപകനെതിരേ അന്വേഷണം നടത്തുകയാണെന്ന് സ്‌കൂളിലെത്തിയ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ബിന്ദു പറഞ്ഞു. ഡി.ഡി.ഇ.യുടെ നേതൃത്വത്തില്‍ ഫര്‍സീന്‍ മജീദിന്റെ സ്‌കൂളിലെ ഹാജരും മറ്റുരേഖകളും പരിശോധിച്ചു. തിങ്കളാഴ്ച ഉച്ചവരെ ഇദ്ദേഹം സ്‌കൂളില്‍ ജോലിയിലുണ്ടായിരുന്നെന്നും തുടര്‍ന്ന് അരദിവസത്തെ അവധിയെടുത്താണ് പോയതെന്നും സ്‌കൂള്‍ അധികൃതര്‍
"
.
https://www.facebook.com/Malayalivartha


























