എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ കേസ്... പരീക്ഷാ ഭവനില്‍ പാസ്സാക്കി വന്ന ചെക്കായതിനാലാണ് താന്‍ മറ്റൊന്നും നോക്കാതെ ഒപ്പിട്ടതെന്ന് ചീഫ് സെക്രട്ടറി, പരീക്ഷാഭവന്‍ സെക്രട്ടറി അടക്കം 7 പ്രതികള്‍, പ്രതികളുടെ വഞ്ചന കാരണം പരീക്ഷകള്‍ റദ്ദാക്കിയതിലും പുന: പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സര്‍ക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തല്‍:

പരീക്ഷാഭവനില്‍ നിന്നും പാസ്സാക്കി വന്ന ചെക്കായതിനാലാണ് താന്‍ മറ്റൊന്നും നോക്കാതെ വ്യാജപ്പേരിലുള്ള മണി പ്രിന്റേഴ്‌സിന്റെ ചെക്കില്‍ ഒപ്പിട്ടതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയി. വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ കുറ്റപത്രത്തിലെ 26-ാം സാക്ഷിയും പ്രോസിക്യൂഷന്‍ ഭാഗം ഇരുപത്തെട്ടാം സാക്ഷിയുമായി സാക്ഷി മൊഴി നല്‍കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംശയമുള്ള തുകകളില്‍ താന്‍ ഫിനാന്‍സ് ഓഫീസറുടെ അഭിപ്രായം തേടാറുണ്ട്. വലിയ തുകയാണെങ്കില്‍ കമ്മീഷണര്‍ ഓഫ് ഗവണ്‍മെന്റ് എക്‌സാമിനേഷന്‍സ് പോയ ശേഷമാണ് തന്റെടുത്ത് വരാറുള്ളത്. ചെക്ക് പാസ്സാക്കുന്നതും പെയ്‌മെന്റ് അനുവദിക്കുന്നതും രണ്ടു നടപടിക്രമങ്ങളാണ്. ചെക്ക് തുക മാറിയെടുക്കാന്‍ താന്‍ അനുവദിച്ചാലും ബാങ്കിലോ ട്രഷറിയിലോ ചെക്ക് ഹോണര്‍ ചെയ്യാന്‍ മതിയായ തുകയുണ്ടെങ്കിലേ പണം ചെക്കിലെ പേരുകാരന് മാറി കിട്ടുകയുള്ളു.
മണി പ്രിന്റേഴ്‌സിന് പ്രിന്റിംഗ് സംബന്ധമായി ചെക്ക് ഒപ്പിടാനുള്ള ഫയല്‍ ഡീറ്റയില്‍സ് താന്‍ കണ്ടു. രഹസ്യ സ്വഭാവമുള്ള ചെക്കും പ്രിന്ററുടെ ഓതറൈസേഷനും ഫയലില്‍ കാണും. വേറെഡീറ്റെയില്‍സ് പരിശോധിക്കാറില്ലെന്നും ചീഫ് സെക്രട്ടറി മൊഴി നല്‍കി. ഇദ്ദേഹം തിരിച്ചറിഞ്ഞ ഓഫീസ് ഫയലുകള്‍ പ്രോസിക്യൂഷന്‍ ഭാഗം 222 ഉം 223 ഉം രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു. കേരളാ സ്റ്റേറ്റ് കാര്‍ നമ്പര്‍ 55 ലാണ് ഒദ്യോഗിക സാക്ഷിയായി അദ്ദേഹം മൊഴി നല്‍കാനായി കോടതിയിലെത്തിയത്.
സംസ്ഥാന എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ പ്രസ്സില്‍ നിന്നും ചോര്‍ത്തി വിറ്റെന്ന സിബിഐ കേസിലാണ് പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി കോടതി മുമ്പാകെ വന്നത്.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതി കേസിന്റെ വിചാരണയാണ് സി ബി ഐ കോടതിയില്‍ പുരോഗമിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) (പൊതു സേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കി നല്‍കല്‍ , സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തല്‍) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) എന്നീ കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
മണി പ്രിന്റേഴ്‌സ് എന്ന വ്യാജപേരിലുള്ള കടലാസ് സ്ഥാപനത്തിന്റെ പേരില്‍ എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവില്‍ താമസം രാജന്‍ ചാക്കോ , മണി പ്രിന്റേഴ്‌സിന്റെ വ്യാജ പേരില്‍ ബാങ്ക് അക്കൗണ്ടു വഴി തുക മാറിയെടുത്ത ഭാര്യ അന്നമ്മ ചാക്കോ , മാനേജിംഗ് ഡയറക്ടര്‍ വി. സുബ്രഹ്മണ്യന്‍ , സംസ്ഥാന പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ താമസം വി. സാനു , കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ കാര്യവട്ടം അമലീനയില്‍ താമസം സി.പി. വിജയന്‍ നായര്‍ , പൂജപ്പുര പരീക്ഷാഭവനിലെ മുന്‍ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ്.രവീന്ദ്രന്‍ , പരീക്ഷാ ഭവനിലെ എല്‍.ഡി. ക്ലാര്‍ക്ക് കെ. അജിത് കുമാര്‍ എന്നിവരാണ് കേസിലെ 1 മുതല്‍ 7 വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥന്‍ പ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ ,മൂന്നാം പ്രതി സുബ്രഹ്മണ്യന്‍ , ഏഴാം അജിത് കുമാര്‍ എന്നിവര്‍ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.
https://www.facebook.com/Malayalivartha


























