ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..

ബിജെപി സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് തൃക്കണ്ണാപുരത്ത് ഇന്നലെ ആത്മഹത്യ ചെയ്ത ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ് ഇപ്പോൾ . അദ്ദേഹത്തിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ഒരു നാട് മുഴുവൻ നേതാവ് എന്നതിനൊപ്പം നാട്ടിലെ അറിയപ്പെടുന്ന സംരംഭകൻ കൂടിയായിരുന്നു. കഴിഞ്ഞതവണ ബിജെപി 431 വോട്ടിനു ജയിച്ച തൃക്കണ്ണാപുരം വാർഡിൽ ഇത്തവണ പാർട്ടി സ്ഥാനാർഥിയാക്കുമെന്ന് ആനന്ദിനൊപ്പം പല പാർട്ടി പ്രവർത്തകരും വിശ്വസിച്ചു. സീറ്റ് തനിക്കാണെന്ന ആത്മവിശ്വാസം പലരോടും ആനന്ദ് പ്രകടിപ്പിച്ചിരുന്നു.
ആർഎസ്എസിന്റെ ജില്ലാ നേതാക്കളോടും ആനന്ദ് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ വാർഡുതലത്തിലെ നേതാക്കൾ ജില്ലാ കമ്മിറ്റിക്ക് അയച്ച അഞ്ചംഗ പാനലിൽ പോലും ആനന്ദിനെ ഉൾപ്പെടുത്തിയില്ല എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത് . ആർഎസ്എസ് പശ്ചാത്തലവും സംരംഭകൻ എന്ന മേൽവിലാസവും ഉള്ളതു കൊണ്ട് വോട്ട് സമാഹരിക്കാൻ കഴിയുമെന്നു മനസ്സിലായതോടെയാണു പ്രതിഷേധ സൂചകമായി സ്വതന്ത്ര സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ശിവസേനാ നേതാക്കളുമായി ചർച്ച നടത്തുകയും തൃക്കണ്ണാപുരത്തെ ആനന്ദിന്റെ ഹോട്ടലിൽ വച്ച് ശിവസേനാ അംഗത്വം സ്വീകരിക്കുകയുമായിരുന്നു.
ഇന്നലെ ഉച്ച വരെ പ്രചാരണത്തിൽ സജീവമായിരുന്നു.നാളെ വാർഡ് കൺവൻഷൻ വിളിക്കാനും തീരുമാനിച്ചിരുന്നതായി ശിവസേനാ നേതാവ് അജി പെരിങ്ങമ്മല പറഞ്ഞു. തൃക്കണ്ണാപുരത്തിനടുത്തു കുന്നപ്പുഴയിൽ ഗുരു എന്റർപ്രൈസസ് എന്ന പേരിൽ ആനന്ദ് പെയ്ന്റ് വ്യാപാരം നടത്തിയിരുന്നു. അർബൻ കിച്ചൻ, അർബൻ ടച്ച് ബ്യൂട്ടി പാർലർ എന്നിവയിലും ആനന്ദിനു ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു.നാട്ടിൽ നല്ല നിലയ്ക്കു ജീവിതം നയിച്ചിരുന്ന ആനന്ദിന്റെ ആത്മഹത്യ നാട്ടുകാർക്കും ഞെട്ടലായി. മരണവിവരം അറിഞ്ഞതിനു പിന്നാലെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു ഭാര്യ ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനന്ദ്, ഭാര്യ, മക്കൾ എന്നിവരായിരുന്നു തൃക്കണ്ണാപുരം ജയ്നഗറിലെ ‘സരോവരം’ എന്ന വീട്ടിൽ താമസം. സമീപത്തെ മറ്റൊരു വീട്ടിലാണു മാതാപിതാക്കൾ കഴിഞ്ഞിരുന്നത്. ആതിര കുട്ടികളുടെ സ്കൂളിൽ പോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. മരണവിവരമറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകരെ പ്രാദേശിക ബിജെപി പ്രവർത്തകർ ആനന്ദിന്റെ വീട്ടിലേക്കു പ്രവേശിപ്പിച്ചില്ല. ഇന്ന് ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് ബി തമ്പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മന്ത്രി വി ശിവൻകുട്ടി. രാവിലെ വീട്ടിലെത്തിയ മന്ത്രി ആനന്ദിന്‍റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് സംസാരിച്ചു.
എല്ലാ പിന്തുണയും ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്.എന്നാൽ അത് വെറും മുതലക്കണ്ണീർ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.അതിനൊപ്പം മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട് . തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. വിഷമമുണ്ട്, ഇതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ .
https://www.facebook.com/Malayalivartha

























