ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ... ഇന്ന് എസ്‌ഐആര്‍ ജോലികൾ ബഹിഷ്‌കരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ബിഎല്‍ഒമാരുടെ തീരുമാനം

ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ഇന്ന് എസ്‌ഐആര്‍ ജോലികൾ ബഹിഷ്‌കരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ബിഎല്‍ഒമാരുടെ തീരുമാനം. ജില്ലാ വരണാധികാരികളായ കലക്ടര്‍മാരുടെ ഓഫീസിലേക്കും മാര്‍ച്ച് നടത്തും.
അതേസമയം, ജോലിഭാരവും സമ്മര്‍ദ്ദവും കാരണമാണ് പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചനകളുള്ളത്. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
രാമന്തളി സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























