ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...! ഗ്രാമവികസന വകുപ്പ് അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർ അന്തരിച്ചു, റെയിൽവേ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...!

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗ്രാമവികസന വകുപ്പ് അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് കുമാറാണ് മരിച്ചത്. ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യംഉണ്ടാകുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണു സംഭവം. കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഇദ്ദേഹത്തെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയത്ത് ഇറക്കുകയായിരുന്നു.
റെയിൽവേ പൊലീസ് ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























