പിണറായിയുടെ ഉഡായിപ്പ് സേവകരെകൊണ്ട് തോറ്റു, കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടി; സരസമ്മയോട് പഞ്ചായത്തംഗങ്ങള്‍ ചെയ്തത് കണ്ടോ, ഇതാണ് കൊടും ചതി; പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരാന്‍ നാണമില്ലാത്ത സഖാക്കളെ ഇത് വേണ്ടായിരുന്നു..

പിണറായി സര്‍ക്കാരിന് ഈ തുടര്‍ഭരണം ഒട്ടും രാശിയില്ല എന്നാണ് തോന്നുന്നത്. കണ്ടില്ലേ വരുന്നതും പോകുന്നതുമെല്ലാം ഇരന്നു വാങ്ങുകയാണ്. എന്തിനേറെ പറയുന്നു ആകാശത്തുകൂടി പോകുന്ന പ്രശ്‌നങ്ങളെ പോലും ഏണിവെച്ച് പിടിച്ച് പണി ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ പിണറായിക്ക് കൂനുമ്മേല്‍ കുരു എന്ന അവസ്ഥയില്‍ വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.. പണികൊടുക്കുന്നതാകട്ടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്.
ഇപ്പോഴിതാ സിപിഎം പഞ്ചായത്തംഗങ്ങള്‍ നല്‍കിയ എട്ടിന്റെ പണിയാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. നമുക്കറിയാം കേരളത്തിലെ പദ്ധതികളുടെ പേരിലും കേടികളാണ് എകെജി സെന്‍്ററിലേക്ക് വര്‍ഷാവര്‍ഷം ഒഴുകികൊണ്ടിരിക്കുന്നത്. അതെല്ലാം വലിയ തുകകളാണെങ്കില്‍ ഇപ്പുറത്ത് ചെറിയ ചെറിയ തുകകള്‍ തട്ടിയാണ് പഞ്ചായത്തംഗങ്ങള്‍ പാവങ്ങളെ ചതിക്കുന്നത്.
പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരു വീട്ടമ്മയ്ക്ക് ഭവന പുനരുദ്ധാരണത്തിന് സ്വകാര്യ ട്രസ്റ്റ് അടക്കം നല്‍കിയ പണമാണ് സഖാക്കള്‍ അടിച്ചു മാറ്റിയത്. 59000 രൂപയുടെ പണി വീടിന് ചെയ്‌തെന്ന് പറഞ്ഞാണ് കാശ് അടിച്ചുമാറ്റിയത്. എന്നാല്‍ വെറും പതിനായിരം രൂപയുടെ പണി പോലും നടത്തിയിട്ടില്ല എന്നാണ് പരാതിയില്‍ പറയുന്നത്.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആസ്ബസ്റ്റോസിന് മുകളില്‍ 20 കമിഴ്‌ത്തോട് സ്ഥാപിച്ചും അടുക്കളയില്‍ ആലുവ പുകയില്ലാത്ത അടുപ്പും മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ട് വീടിന്റെ പണി മുഴുവന്‍ കഴിഞ്ഞുവെന്ന തരത്തില്‍ വ്യാജറിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് പരാതി. പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ ഉള്‍പ്പടെ കേസില്‍ പ്രതികളാണ്.
നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണുമായ അബിതാ ഭായി, സിപിഎം ഏരിയാ കമ്മറ്റിയംഗവും പഞ്ചായത്ത് 14ാംവാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയംഗവുമായ ബെന്നി ദേവസ്യ, പഞ്ചായത്തിലെ അസി.എന്‍ജിനീയര്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ എതിര്‍കക്ഷികളാക്കിയാണ് സരസമ്മ എന്ന യുവതി ഓംബുഡ്‌സ്മാനെ സമീപിച്ചിരിക്കുന്നത്.
വീടിന്റെ പുനരുദ്ധാരണം നടത്താന്‍ സരസമ്മയുടെ അപേക്ഷ അനുസരിച്ച് നാരങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന മലനാട് മില്‍ക്ക് സൊസൈറ്റി പ്ലാന്റ് അധികൃതര്‍ 25,000 രൂപ അനുവദിച്ചിരുന്നു. ഈ പണം യൂക്കോ ബാങ്ക് നെല്ലിക്കാല ശാഖ വഴിയാണ് കൊടുത്തത്. ഈ സമയത്താണ് പഞ്ചായത്ത് അധികൃതരുടെ രംഗപ്രവേശം. തുടര്‍ന്ന് വീടിന്റെ പ്ലാസ്റ്ററിങ് ഉള്‍പ്പെടെ എല്ലാ അറ്റകുറ്റപ്പണിയും ചെയ്തു നല്‍കാമെന്ന് വാക്കുകൊടുക്കുകയും
രണ്ടു ബാങ്കുകളിലായി ഉണ്ടായിരുന്ന 59,000 രൂപ പിന്‍വലിപ്പിച്ച് വാര്‍ഡ് മെമ്പര്‍ കൈവശംവെക്കുകയുമായിരുന്നു.
ഇതിന് ശേഷം മെമ്പറുടെ മേല്‍നോട്ടത്തില്‍ വീടിന്റെ പുനരുദ്ധാരണം ആരംഭിച്ചെങ്കിലും നേരത്തേ ഇട്ടിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്ക് മുകളില്‍ 20 കമിഴ്‌ത്തോടുകള്‍ വച്ചും അടുക്കളയില്‍ ആലുവ പുകയില്ലാത്ത അടുപ്പും വച്ചും ഉഡായിപ്പ് പണി നടത്തുകയാണ് ഉണ്ടായത്.
എന്നാല്‍ പണി പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സരസമ്മ നിരവധി തവണ മെമ്പറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ ഫോണ്‍ ഓഫാക്കി വെച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഭരണം കൈയ്യിലുണ്ടെന്ന് കരുതി പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരാനുള്ള തന്ത്രമാണ് സിപിഎം നടത്തുന്നത്. എന്നാല്‍ ഇനി ഇത് കണ്ടിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. നിലവില്‍ നിരവധി വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുന്ന സിപിഎമ്മിന്റെ പ്രതിച്ഛായ ജനങ്ങള്‍ക്കിടയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.. ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന് മാത്രമേ ഇനി കണ്ടറിയേണ്ടതുള്ളൂ..
https://www.facebook.com/Malayalivartha


























