എല്ലാത്തിനും കാരണം ഈ മുഖ്യമന്ത്രി!! നന്ദിയുണ്ട് സഖാവേ എന്ന് കച്ചവടക്കാർ.... മണ്ഡലകാലത്ത് മാത്രം വിറ്റിരുന്ന കറുപ്പ് വസ്ത്രങ്ങള്‍ക്ക് അപ്രതീക്ഷിത ഡിമാന്റ്... ആവശ്യക്കാര്‍ ഏറിയതോടെ 'കറുപ്പ്' വസ്ത്രങ്ങള്‍ കിട്ടാനില്ല, ഇരുന്നൂറ് മുതല്‍ മൂവായിരം രൂപവരെയുള്ള കറുപ്പ് ഷര്‍ട്ടുകള്‍ വാങ്ങാൻ ആളെത്തും കറുപ്പ് ലുങ്കിയ്ക്കും ആവശ്യക്കാരേറി.....

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയതെന്ന് വ്യാപാരികള്‍ .സ്‌കൂള്‍ വിപണിയുടെ തിരക്കിലായിരുന്നു രണ്ടാഴ്ച മുമ്ബുവരെ. എന്നാല്‍ സംസ്ഥാനത്ത് അപ്രതീക്ഷിതമായിട്ടാണ് കറുത്ത വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് വര്‍ദ്ധിച്ചത്. മിക്ക കടകളിലും സ്റ്റോക്കുണ്ടായിരുന്ന കറുത്ത ഷര്‍ട്ട്, ടീ ഷര്‍ട്ട്, സാരി, ചുരിദാര്‍ എന്നിവ വിറ്റുതീര്‍ന്നു.
ആവശ്യക്കാര്‍ കൂടിയതോടെ തയ്യല്‍ ജോലിക്കാരെ നിയോഗിച്ച് കറുപ്പ് വസ്ത്രങ്ങള്‍ തുന്നുന്നുമുണ്ട്. അതേസമയം സംസ്ഥാനത്ത് ആക്രമണം വ്യാപിപ്പിക്കാനാണ് ഇടത് മുന്നണി തീരുമാനമെങ്കില്‍ ജനം തിരിച്ചടി നൽകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അതിന് ഉദാഹരണമാണ് തൃക്കാക്കരയെന്നും സുധാകരൻ പറഞ്ഞു.
സില്‍വര്‍ ലൈന്‍ എന്ന് വില കൊടുത്താലും നടപ്പിലാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്നോട്ടു പോകേണ്ടിവന്നു. ഈ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവുമായിട്ടാണ് മുന്നോട് പോകുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പതനത്തിന് ആസന്നമായിയെന്ന് പറഞ്ഞ കെ സുധാകരന്‍, വായ തുറന്നാൽ നുണ പറയുന്ന നേതാവാണ് ഇ പി ജയരാജനെന്നെന്നും ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ അറിയാഞ്ഞിട്ടല്ല, അക്രമത്തെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























