പി.ടി. തോമസിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തിയ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു....നിയമസഭാ മന്ദിരത്തില്‍നടന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി. രാജേഷിന് മുന്നിലാണ് ഉമ സത്യപ്രതിജ്ഞ ചെയ്തത്

പി.ടി. തോമസിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തിയ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തില്‍നടന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി. രാജേഷിന് മുന്നിലാണ് ഉമ സത്യപ്രതിജ്ഞ ചെയ്തത്.
ഉമ നിയമസഭയിലെത്തിയതത് തൃക്കാക്കര അസംബ്ലി നിയോജക മണ്ഡലത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യുഎഡിഎഫ് നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
ഉമ തോമസ് 25,016 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തില്‍ കരുത്തനെ രംഗത്തിറക്കിയിട്ടും എന്‍ഡിഎയ്ക്കു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറയുകയുമുണ്ടായി.
ഉമ തോമസിന് 72,770 (53.76 ശതമാനം) വോട്ടും ഡോ. ജോ ജോസഫിന് 47,754 (35.28 ശതമാനം) വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 (9.57 ശതമാനം) വോട്ടുമാണു ലഭ്യമായത്.
"
https://www.facebook.com/Malayalivartha


























