വിമാനത്തിൽ വേണ്ടാ ഷോ! യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; വിമാനത്തിനകത്ത് യാത്രക്കാരുടെ സുരക്ഷ തന്നെ ഭീതിയിലാക്കി പ്രതിഷേധിച്ചവർക്ക് ലഭിക്കുക കടുത്ത ശിക്ഷ, കുറ്റക്കാരായ മൂന്ന് പേർക്കെതിരെയും ഇന്ത്യൻ എയർക്രാഫ്റ്റ് നിയമപ്രകാരം ശക്തമായ നടപടിയുണ്ടാകുമെന്ന് സൂചന

കഴിഞ്ഞ ദിവസം കേരളത്തെ മുഴുവനും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂർ- തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ ഉണ്ടായ പ്രതിഷേധം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഇതിനുപിന്നാലെ യാത്രക്കാരുടെ സുരക്ഷ തന്നെ ഭീതിയിലാക്കിയ പ്രതിഷേധത്തെ സംബന്ധിച്ച് നിരവധി ചർച്ചകളാണ് അരങ്ങേറുന്നത്. പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്.
എന്നാൽ വിമാനത്തിനകത്ത് വെച്ചാണ് സംഭവം നടന്നിരിക്കുന്നത്. എയർക്രാഫ്റ്റ് നിയമപ്രകാരം കുറ്റം ചെയ്തവർക്ക് എന്തുശിക്ഷയാണ് ലഭിക്കുക എന്നും എല്ലാവരും ഉറ്റുനോക്കുകയാണ്. കുറ്റക്കാരായ മൂന്ന് പേർക്കെതിരെയും ഇന്ത്യൻ എയർക്രാഫ്റ്റ് നിയമപ്രകാരം ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമം ഇങ്ങനെ.
ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937) പാർട്ട് -3 , ചട്ടം 23 (എ) യിലാണ് ഇതേ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുകയാണ്. 1937ലെ നിയമം ആണെങ്കിലും ഇത് 2018 ൽ പരിഷ്‌കരിച്ചിട്ടുള്ളതാണ്. ഈ നിയമം അനുസരിച്ച് വിമാനത്തിൽ ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത് എന്നും പറയുന്നുണ്ട്.
അങ്ങനെ ശാരീരികമായോ വാക്കുകൾ കൊണ്ടോ ഒരാൾക്ക് ഭീഷണിയുണ്ടാക്കാൻ പാടില്ല. അതായത് എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിമാനത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്താണെങ്കിൽ തന്നെ അതിന്റെ ഗൗരവം കൂടുകയാണ് ചെയ്യുക.
എന്നാൽ ഇനി ശിക്ഷയിലേക്ക് വന്നാൽ, ഇത്തരം കുറ്റം ചെയ്താൽ ഷെഡ്യൂൾ ആറ് പ്രകാരം ഒരു വർഷം കഠിന തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിധിക്കുക. ഇത് കൂടാതെ മറ്റൊരു ചട്ടവും സിവിൽ ഏവിയേഷൻ റിക്വയർമെന്റ് എന്ന പേരിൽ സർക്കാർ ഇറക്കിയിരിക്കുകയാണ്.
അതുപ്രകാരം തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്താൽ മൂന്ന് മാസം വരെ വിമാനയാത്രയിൽ വിലക്ക് ഏർപ്പെടുത്താനും വകുപ്പുകളുണ്ട്. കഴിഞ്ഞദിവസമാണ് വിമാനത്തിലുള്ള യാത്രാമധ്യേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്രമണ ശ്രമമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. പിന്നാലെ ഇവരെ ഇപി ജയരാജൻ കായികമായി നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha


























