ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ; നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന ആ വേദന; വിവാഹ വാർഷിക ദിനത്തിൽ സകലരെയും ഞെട്ടിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ

ഇന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെ മകൾ വീണയുടെയും വിവാഹ വാർഷികമാണ്. ഈ ദിനത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്ന ഒരു കുറിപ്പ് വളരെയധികം ശ്രദ്ധേയമാകുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇന്ന് വിവാഹ വാർഷികം… നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ."- ഈ അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രം പങ്കു വച്ചിരിക്കുന്നത്.
2020 ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങായിരുന്നു. ഒരുപാട് വിമർശനങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ മുഹമ്മദ് റിയാസിന്റെ അച്ഛനും അമ്മയ്ക്കും പങ്കെടുക്കാൻ കഴിഞ്ഞില്ല . കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ തന്നെ 60 വയസ് കഴിഞ്ഞ ഇവര്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്.ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍.പി ടെക്സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്.
https://www.facebook.com/Malayalivartha


























