മുളവടി കൊണ്ട് തല്ലി; മുടി പിടിച്ചു വലിച്ചു; നിലത്തു വീണിട്ടും മര്‍ദിച്ചു; യുവതി കരഞ്ഞിട്ടും അടിച്ച് അവശയാക്കി; പിസ്സ ഷോപ്പ് ജീവനക്കാരിയെ നടുറോഡിലിട്ട് മര്‍ദിച്ച് നാല് യുവതികളുടെ അഴിഞ്ഞാട്ടം

സോമാറ്റോ ജീവനക്കാരനായ യുവാവിനെ ഡെലിവറി ജോലിക്കിടയിൽ തല്ലിച്ചതച്ച സംഭവം നമ്മൾ അറിഞ്ഞിരുന്നു. ഇപ്പോളിതാ സമാനമായ ഒരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്. വളരെയധികം വേദനയുളവാക്കുന്ന ഒരു സംഭവമാണിത്.
പിസ്സ ഷോപ്പ് ജീവനക്കാരിയെ നടുറോഡിലിട്ട് മര്‍ദിച്ച് അവശയാക്കിയിരിക്കുകയാണ് നാലുയുവതികള്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് ഈ ക്രൂരത. യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നന്ദിനി യാദവ് എന്ന യുവതിയാണ് മര്‍ദനമേറ്റത്.
ഡൊമിനോസ് ജീവനക്കാരിയായ യുവതിയാണ് നാലംഗസംഘത്തിന്റെ തല്ല് ഏറ്റുവാങ്ങിയത്. യുവതിയെ അക്രമികള്‍ മുളവടി കൊണ്ട് തല്ലി. മുടി പിടിച്ചുവലിച്ചു. നിലത്തു വീണിട്ടും വീണ്ടും മര്‍ദിച്ചു. യുവതി കരഞ്ഞിട്ടും അവർ അടിച്ച് കൊണ്ടേയിരുന്നു. അവസാനം അക്രമികള്‍ക്കിടയില്‍നിന്ന് രക്ഷപ്പെട്ട് യുവതി സമീപത്തെ വീട്ടിലേക്ക് ഓടി കയറി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.
യുവതിയെ മര്‍ദിച്ചവരാണ് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ പോലീസ് പിന്നീട് കേസെടുത്തെങ്കിലും മര്‍ദനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha


























