ജയരാജന്‍ കൂളാണ്, ഒരു ചുക്കും സംഭവിച്ചില്ല! ഇന്‍ഡിഗോ ഇപിയെ രക്ഷിച്ചു? കണ്ണടച്ച് പാലുകുടിച്ച് പാര്‍ട്ടിപത്രം..

വിമാനത്തില്‍ വെച്ച് യൂത്തന്മാരെ തള്ളിയിട്ട ഇപിക്ക്, ഇപ്പോ കിട്ടും പണി എന്നായിരുന്നു കോണ്‍ഗ്രസുകാരടക്കം പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ചുക്കും സംഭവിച്ചില്ല. ഇപിയും പിണറായിയും ഇപ്പോഴും കൂളാണ്. ഇന്‍ഡിഗോ വിമാനക്കമ്പനി നല്‍കിയ മൊഴിയില്‍ ഇപി ജയരാജനെതിരെ പരാമര്‍ശം ഇല്ലെന്നാണ് പാര്‍ട്ടി ചാനല്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് പ്രാഥമിക റിപ്പോര്‍ട്ട് ഇന്‍ഡിഗോ വിമാനകമ്പനി നല്‍കിയതായി ഇന്ന് രാവിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു എന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
മാത്രമല്ല യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജന്‍ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇന്‍ഡിഗോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും മാധ്യമങ്ങള്‍ ചൂണ്ടക്കാട്ടിയിരുന്നു. കൂടാതെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിമാനയാത്രക്ക് വിലക്ക് ഏര്‍പ്പെടുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് മുന്‍ ജഡ്ജി ഉള്‍പ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വിമാനത്തില്‍ ആ സമയത്ത് ഉണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങള്‍ വിമാനകമ്പനി കൈമാറിയത്.
എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിയാണ് ഇപ്പോള്‍ പാര്‍ട്ടി പത്രം രംഗത്ത് വന്നിരിക്കുന്നത്. ഇപിക്കെതിരെ ഇന്‍ഡിഗോ കമ്പനി മോഴി നല്‍കിയെന്നുള്ള വാര്‍ത്ത വ്യാജമാണെന്നാണ് പത്രം പറയുന്നത്..
ഇന്‍ഡിഗോ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ എവിടെയും ഇപിയുടെ പേര് പരാമര്‍ശിക്കുന്നില്ല.. മാത്രമല്ല, മുഖ്യമന്ത്രിക്കൊപ്പം ടിക്കറ്റ് എടുത്ത് ഔദ്യോഗിക യാത്ര ചെയ്തത് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറും പിഎയുമാണ് ആണ്. ഇവരാണ് അക്രമികളെ തടഞ്ഞത് എന്നാണ് ഇന്‍ഡിഗോ കമ്പനിയുടെ മൊഴി എന്നും പാര്‍ട്ടിപത്രം വിശദീകരിക്കുന്നുണ്ട്. പത്രം പറയുന്നത് ഇങ്ങനെയാണ്..
അതായത്, ഇന്‍ഡിഡോ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്, പ്രതിഷേധക്കാര്‍ വിമാനനിയമങ്ങള്‍ ലംഘിച്ച് സീറ്റ് ബെല്‍റ്റ് അഴിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് രോക്ഷ പ്രകടനം നടത്തി. ആ സമയത്ത് മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നവര്‍ ഇവരെ തടഞ്ഞു. തടഞ്ഞത് തങ്ങളാണെന്ന് പേഴ്‌സണ്‍ സെക്യൂരിറ്റി ഓഫീസര്‍ അനില്‍കുമാറും, പിഎ സുനീഷും മൊഴി നല്‍കി. പ്രതിഷേധക്കാരെ ചെറുക്കുന്നതിനിടെ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനെയാണ് ഇപി ജയരാജനെതിരെ ഇന്‍ഡിഗോ കമ്പനി മൊഴി നല്‍കി എന്ന തരത്തില്‍ വാര്‍ത്ത നല്‍കി കബളിപ്പിക്കുന്നത്. ഇങ്ങനെയാണ് പത്രം പറയുന്നത്.
വിമാനത്തിനുളളില്‍ വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്നലെയാണ് ഇന്‍ഡിഗോ കമ്പിനി ശംഖുമുഖം എസിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം ഇപി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തള്ളിയിടുന്ന ദൃശ്യങ്ങള്‍ പോലും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
എന്നിട്ടാണ് പത്രം ഇത്തരത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയിപ്പോ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ മൊഴിയില്‍ ഇപിയുടെ പേര് പരാമര്‍ശിച്ചില്ലെങ്കില്‍ പോലും ഇപിയെ വെള്ളപൂശാന്‍ സിപിമ്മിന് അധികാരമില്ല.
https://www.facebook.com/Malayalivartha


























