‘ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല! വൈറലായി റിയാസിന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് ചാണ്ടി ഉമ്മൻ നൽകിയ മറുപടി

തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളി വീണയ്‌ക്കൊപ്പമുള്ള ചിത്രം നൽകിയിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതോടൊപ്പം തന്നെ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരി മാറിയിരിക്കുകയാണ്. ‘ഇന്ന് വിവാഹ വാർഷികം… അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ.’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ പോസ്റ്റിനു താഴെ പലരും അഭിനന്ദനവുമായി രംഗത്തെത്തിയപ്പോൾ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു. ‘ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്)ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല!’ എന്നാണ് റിയാസിന് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം ഉന്നയിച്ചത്.
അതേസമയം, റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയും പ്രതികരണവുമായി എത്തുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നിലുണ്ടായിരുന്നു എന്നായിരുന്നു പോസ്റ്റിന് താഴെ റിജില്‍ മാക്കുറ്റിയുടെ കമന്റ് എന്നത്.
https://www.facebook.com/Malayalivartha


























