മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം, സെക്രട്ടറിയേറ്റ് പരിസരത്തെ ഇളക്കിമറിച്ച് യുവമോർച്ച, സെക്രട്ടേറിയറ്റ് വളപ്പില്‍ കടക്കാന്‍ ശ്രമിച്ച് പ്രവർത്തകർ, ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം, പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു...!

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട്
യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷമുണ്ടായി.ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകർ ശ്രമിച്ചു. സെക്രട്ടേറിയറ്റ് വളപ്പില്‍ കടക്കാനും ശ്രമിച്ചു. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സെക്രട്ടറിയേറ്റിന്‍റെ ഗേറ്റ് ചാടി കടക്കാന്‍ ശ്രമിച്ചു. ഇവരെ തടയാനായി വനിതാ പോലീസിനെ അടക്കം വിന്യസിച്ചിരുന്നു. പ്രവര്‍ത്തകരെ അനുനയിപ്പിച്ച് വിടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചുപത്തനംതിട്ടയിലും കൊച്ചിയിലും പ്രതിപക്ഷ മാർച്ചുകളിൽ സംഘർഷം ഉണ്ടായി.
തിരുവനന്തപുരം പിഎംജിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ പോകവെ ഒരാളെ കരുതൽ കസ്റ്റഡിയിലും രണ്ട് പേരെ കരിങ്കൊടി കാണിച്ചതിനുമാണ് കസ്റ്റഡിയിലെടുത്തത്. ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യാൻ മാസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രതിഷേധം.
https://www.facebook.com/Malayalivartha


























