രാത്രിയില്‍ അപ്രത്യക്ഷമാകും രാവിലെ പ്രത്യക്ഷപ്പെടും! സംസ്ഥാനത്ത് കുട്ടികള്‍ക്ക് സംഭവിക്കുന്നത് എന്താണ്.. ഞെട്ടിവിറച്ച് അമ്മമാര്‍!! ഉത്തരംകിട്ടാത്ത ചോദ്യങ്ങളുമായി പോലീസും..

കുട്ടികളെ കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ രണ്ടു കുട്ടികളെയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തത്.
കുട്ടികളെ കണ്ടെത്തുന്നുണ്ടെങ്കിലും ഇത്തരത്തില്‍ കാണാതാവുന്നത് സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മാത്രമല്ല ചെറിയ കുട്ടികളുള്ള വീട്ടുകാര്‍ പരിഭ്രാന്തിയിലാണ്. കുഞ്ഞുങ്ങളെ ഏതെങ്കിലും തട്ടിക്കൊണ്ടുപോകല്‍ സംഘം തട്ടിക്കൊണ്ട് പോയി ഉപേക്ഷിതായിരിക്കുമോ എന്നാണ് പല അമ്മമാരും സംശയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായത്. ഈ കുട്ടിയെ ഇന്ന് ഏലത്തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ഒരു രാത്രി മുഴുവന്‍ കുട്ടിക്ക് വേണ്ടി വീട്ടുകാരും നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് ഏലത്തോട്ടത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെനിന്ന് കുട്ടിയെ കണ്ടെത്തിയത്.
അതേസമയം കുട്ടിക്ക് ശരീരികമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണ്‍ ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയേയാണ് കാണാതായത്. കുട്ടി രക്ഷിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിചെയ്യുമ്പോള്‍ കൂടെ ഉണ്ടായിരുന്നതാണ്. പെട്ടെന്നാണ് കാണാതായത്. പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.
സമാനമായ സംഭവമാണ് കൊല്ലം ജില്ലയിലെ തടിക്കാടും കഴിഞ്ഞ ദിവസം ഉണ്ടായത്. തടിക്കാട് സ്വദേശികളായ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകനായ രണ്ട് വയസ്സുകാരന്‍ ഫര്‍ഹാനെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് കാണാതാകുന്നത്. പിന്നീട് ഒരു രാത്രി മുഴുവന്‍ കുഞ്ഞിനായി തെരച്ചില്‍ നടത്തിയിരുന്നു എങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലെത്തില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. അതേസമയം കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരെ ഉദ്ദരിച്ച് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ കുട്ടി എങ്ങനെയാണ് റബര്‍ തോട്ടത്തില്‍ എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മാത്രമല്ല പോലീസിനേയും വീട്ടുകാരേയും കുഴപ്പിക്കുന്ന ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. അതായത്, നല്ല മഴയുണ്ടായിരുന്നിട്ടും കുഞ്ഞ് ഒന്ന് കരയുക പോലും ചെയ്യാതെ രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാണോ? എന്നതെല്ലാമാണ് പോലീസ് ചോദിക്കുന്നത്.
എന്തായാലും രണ്ടു കുട്ടികളെ ഇത്തരത്തില്‍ കാണാതാവുകയും കണ്ടെത്തുകയും ചെയ്തതോടെ മാതാപിതാക്കള്‍ അങ്കലാപ്പിലാണ്. തങ്ങളുടെ മക്കളുടെ മേല്‍ അമ്മമാര്‍ കൂടുതല്‍ ശ്രദ്ധ ചെയലുത്തുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കണുന്നത്.
https://www.facebook.com/Malayalivartha


























