എസ് എസ് എൽ സി വിജയ ശതമാനം 99. 26; 44,363കുട്ടികൾക്ക് മുഴുവൻ എ പ്ലസ്; വിജയ ശതമാനത്തിൽ ഇത്തവണ നേരിയ കുറവ്; 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടി; കണ്ണൂരാണ് വിജയശതമാനം കൂടുതലുള്ള ജില്ല; ഏറ്റവും കുറവ് വിജയ ശതമാനം വയനാട്

2022 ലെ എസ് എസ് എൽ സി വി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻക്കുട്ടിയാണ് പ്രഖ്യാപിച്ചത്. 2022 ലെ എസ് എസ് എൽ സി വിജയ ശതമാനം 99. 26 ആണ്. 44,363 കുട്ടികൾക്ക് മുഴുവൻ എ പ്ലസ് കിട്ടി. ഇപ്രാവശ്യം ഗ്രേസ് മാർക്ക് ഇല്ല. വിജയ ശതമാനത്തിൽ ഇത്തവണ നേരിയ കുറവ് സംഭവിച്ചിരിക്കുകയാണ്.
കണ്ണൂരാണ് വിജയശതമാനം കൂടുതലുള്ള ജില്ല. ഇത്തവണത്തെ എസ്എസ്എൽസി ഫലം മൂന്നിലൊന്ന് കുറഞ്ഞിരിക്കുകയാണ്. ഏറ്റവും കുറവ് വിജയ ശതമാനം വയനാടാണ്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പരീക്ഷാഫലം അറിയാൻ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഘട്ടം 2: ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം
എസ്.എസ്.എല്‍.സി. (എച്ച്.ഐ): www.sslchiexam.kerala.gov.in ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.): www.thslchiexam.kerala.gov.in, ടി.എച്ച്.എസ്.എല്‍.സി.: www.thslcexam.kerala.gov.in, എ.എച്ച്.എസ്.എല്‍.സി.: www.ahslcexam.kerala.gov.in. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.
https://www.facebook.com/Malayalivartha


























