മൂന്നാം ലോക കേരള സഭയ്‌ക്ക് ജൂണ്‍ 16 ന് തുടക്കമാകും! സഭയില്‍ പങ്കെടുക്കുന്നത് കേരള നിയമസഭാംഗങ്ങള്‍, എം.പിമാര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളികള്‍, മടങ്ങിയെത്തിയ പ്രവാസികള്‍ തുടങ്ങി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള 351 മലയാളികള്‍

മൂന്നാം ലോക കേരള സഭയ്‌ക്ക് ജൂണ്‍ 16 ന് തുടക്കമാകുകയാണ്. കേരള നിയമസഭാംഗങ്ങള്‍, എം.പിമാര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളികള്‍, മടങ്ങിയെത്തിയ പ്രവാസികള്‍ തുടങ്ങി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള 351 മലയാളികള്‍ സഭയില്‍ പങ്കെടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കേരള നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ പൊതു സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്‌ഘാടനം ചെയ്യുന്നതാണ്. പ്രതിപക്ഷം സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുളളതെന്നും, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌പീക്കര്‍ എം.ബി രാജേഷ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
കൂടാതെ ലോക കേരള സഭയ്‌ക്ക് മൂന്ന് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്.സഭയിലെ 20 ശതമാനം വനിതാ അംഗങ്ങളായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ലോക കേരള സഭയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഭരണ-പ്രതിപക്ഷ ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം പ്രതിപക്ഷം പുന:പരിശോധിച്ചേക്കുമെന്നും സൂചനകൾ വരികയുണ്ടായി.
https://www.facebook.com/Malayalivartha
























