ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ഷഹീനാണ് അറസ്റ്റിലായത്. ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് യുവാവ് ഭാര്യയെ മര്‍ദ്ദിച്ചത്. കഴിഞ്ഞ മാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു മാസം മുന്‍പാണ് ഷഹീന്‍ പ്രണയിച്ച് യുവതിയെ വിവാഹം ചെയ്തത്. യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
ജിംനേഷ്യം പരിശീലകനായ ഷഹീന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം എടുത്തുവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞ് ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് യുവതി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഷഹീന്‍ വീട്ടില്‍വച്ച് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























