ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തെളിവു നശിപ്പിച്ച കുറ്റത്തിന് ദിലീപിന്റെ സുഹൃത്ത് ജി.ശരത്തിനെ പ്രതിയാക്കി; എന്നാൽ അതേ കുറ്റം ചെയ്ത സൈബർ വിദഗ്ധൻ സായ്ശങ്കറിനെ ഒഴിവാക്കി; അത് എന്തുകൊണ്ടാണെന്ന് വിചാരണക്കോടതി ?

സായ്ശങ്കറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നു വിചാരണക്കോടതിയുടെ നിർണ്ണായക ചോദ്യം. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തെളിവു നശിപ്പിച്ച കുറ്റത്തിന് ദിലീപിന്റെ സുഹൃത്ത് ജി.ശരത്തിനെ പ്രതിയാക്കിയിരുന്നു. എന്നാൽ അതേ കുറ്റം ചെയ്ത സൈബർ വിദഗ്ധൻ സായ്ശങ്കറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നാണ് വിചാരണക്കോടതി ചോദിച്ചത്.
പരിശോധിക്കാമെന്നു പ്രോസിക്യൂഷൻ കോടതിയോട് വ്യക്തമാക്കി. ദിലീപിന്റെ വീട്ടിനുള്ളിൽ നടന്ന സംഭാഷണങ്ങൾ അടങ്ങിയ ശബ്ദരേഖയിലെ ശബ്ദം വർധിപ്പിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അവ അടങ്ങുന്ന പെൻഡ്രൈവ് പൊലീസിനു കൈമാറി. പ്രോസിക്യൂഷൻ ഈ കാര്യം അറിയിച്ചിരിക്കുകയാണ് .
ശബ്ദം വർധിപ്പിച്ചപ്പോൾ ഡിജിറ്റൽ ഫയലുകളിലെ തീയതികൾക്കു മാറ്റം വന്നിട്ടുണ്ടെന്നാണ് നിഗമനം . പക്ഷേ പെൻഡ്രൈവിലെ ചില ചിത്രങ്ങളിലും വിഡിയോകളിലും അതു റെക്കോർഡ് ചെയ്ത തീയതി 2015 ജൂണിലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
https://www.facebook.com/Malayalivartha
























