പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞ് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍; കോഴിക്കോട് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് കോടതി ഉത്തരവ് വഴി ഉദ്യോഗസ്ഥര്‍ തടഞ്ഞത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞ് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍; കോഴിക്കോട് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് കോടതി ഉത്തരവ് വഴി ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കടലുണ്ടി ചാലിയത്താണ് സംഭവം. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിനായി അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ശൈശവ വിവാഹ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























