എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സ്വീകരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞതാണ്. പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കാൻ ഇറങ്ങരുത്. തോൽക്കുമ്പോൾ വോട്ടിങ്ങ് മെഷീനെയും വോട്ടർ പട്ടികയെയും കുറ്റം പറയുന്നവർ സ്വയം പരിഹാസ്യരാവും.എൻഡിഎ സർക്കാരിൻ്റെ വികസനത്തിനും ജനപക്ഷ നിലപാടുകൾക്കുമുള്ള അംഗീകാരമാണ് ബിഹാറിലെ ജനവിധിയെന്നും വി. മുരളീധരൻ കാസർഗോഡ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതായുള്ള ഇഡി കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.മുൻ ദേവസ്വംബോർഡ് പ്രസിഡൻ്റ് എ.പത്മകുമാർ അറസ്റ്റ് ഭയന്ന് ഒളിച്ചിരിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.
ദേവസ്വം ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസ് കണ്ടെത്തണം.സ്പോൺസറായി അവതരിച്ച ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ ബിനാമി എന്നത് പുറത്തുവരണം.കൊള്ളയിൽ മുൻ മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും റോൾ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























