ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യയെന്നും ബിജെപിയെ വികാരപരമായി കണ്ടവരെ പറഞ്ഞ് വിടുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
മുരളീധരന്റെ വാക്കുകള്‍ :
'ബിജെപിയില്‍ ഇപ്പോള്‍ കൂട്ട ആത്മഹത്യ നടന്നു കൊണ്ടിരിക്കുകയാണ്. വളരെ ഗൗരവത്തില്‍ കാണേണ്ട ഒരു വിഷയമാണിത്. കാരണം സാധാരണ ആള്‍ക്കാരൊക്കെ ഒരു പാര്‍ട്ടിയില്‍ നിന്ന് ഒന്നും കിട്ടിയില്ലെങ്കില്‍ വേറെ പാര്‍ട്ടിയിലേക്ക് പോകാറുണ്ട്. ഇവര്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാവാനുള്ള കാരണം പാര്‍ട്ടിയോടുള്ള പ്രതിബന്ധത കൊണ്ടാണ്. എന്നാല്‍ പാര്‍ട്ടിയുടെ വഴിപിഴച്ചപോക്കില്‍ പ്രവര്‍ത്തകര്‍ക്ക് ദുഃഖമുണ്ട്. അവരുടെ നേതൃത്വത്തിന്റെ കഴിവു കേടാണിത്.
മുമ്പ് എന്ത് പരാതി പറയാനും അവര്‍ക്ക് ആള്‍ക്കാരുണ്ടായിരുന്നു. ഇന്ന് അവരും നിശബ്ദരാണ്. ഇപ്പോള്‍ എല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ആ വ്യക്തിയാണെങ്കില്‍ എന്താണ് കേരളമെന്ന് ഇപ്പോഴും പൂര്‍ണമായിട്ട് മനസിലാക്കുന്നില്ല. മലയാളിയായിട്ടാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളത്തിന് പുറത്താണ്. അതുകൊണ്ട് കേരളത്തില്‍ എന്താണ് പാര്‍ട്ടിയെന്ന് പോലും അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി 20 സീറ്റുകള്‍ പോലും നേടില്ല'.
https://www.facebook.com/Malayalivartha


























