രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ തീയേറ്ററുകളില്‍ എത്തിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. 2025 മാര്‍ച്ച് ഏഴിനാണ് ചിത്രം പുറത്തിറങ്ങിയത്. ആഗോളതലത്തില്‍ 200 കോടി ക്ലബിലാണ് ചിത്രം ഇടംനേടിയത്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ആ നേട്ടവും സ്വന്തമാക്കിയത്.
ഇപ്പോഴിതാ അന്ന് സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുയാണ് പൃഥ്വിരാജ് സുകുമാരന്‍. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വിവാദങ്ങള്‍ക്കെതിരെ തന്റെ നിലപാട് ആദ്യമായി വെളിപ്പെടുത്തുന്നത്. തന്റെ സിനിമയിലൂടെ ഒരു രാഷ്ട്രീയ പ്രസ്താവനയും നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് പറയുന്നു.
'ഒരു പ്രത്യേക ഉദ്ദേശത്തോട് കൂടിയല്ല ആ സിനിമ ഞാന്‍ ചെയ്തത്. അതില്‍ ഞാന്‍ ബോധവാനാണ്. സിനിമയുടെ കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു, ചെയ്തു. എമ്പുരാന്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിക്കുകയെന്ന ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. അതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ സംവിധായകന്‍ എന്ന നിലയില്‍ എന്റെ തോല്‍വിയാണ്.
ഞാനൊരിക്കലും ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി സിനിമ ചെയ്യില്ല. അതിന് കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ മാത്രം മതി. അതിന് ഇത്രയും വലിയ സിനിമ ചെയ്യേണ്ടതില്ല. ഞാന്‍ എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നിടത്തോളം എന്റെ ഉള്ളില്‍ ആ ബോധ്യം ഉണ്ടെങ്കില്‍ എനിക്ക് സങ്കടപ്പെടേണ്ട കാര്യമോ ആരെയും ഭയപ്പെടേണ്ട കാര്യമോ ഇല്ല.' പൃഥ്വിരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha


























