സ്‌കൂളിനു സമീപത്തു നിന്ന തെരുവുനായയെ കണ്ട് പേടിച്ച് കുട്ടികള്‍.... സ്‌കൂളിലേക്ക് കയറാനായി പതുക്കെ മുന്നോട്ടു നീങ്ങവേ ഏഴാംക്ലാസുകാരിയുടെ കൈയ്യിലേക്ക് ചാടി കടിച്ച് നായ.... തട്ടിമാറ്റിയതോടെ വിരലിലും കടിച്ചു, ക്ലാസിലേക്ക് ഓടിക്കയറി കുട്ടികള്‍, ഒടുവില്‍ സംഭവിച്ചത്....

സ്‌കൂളിനു സമീപത്തു നിന്ന തെരുവുനായയെ കണ്ട് പേടിച്ച് കുട്ടികള്‍.... സ്‌കൂളിലേക്ക് കയറാനായി പതുക്കെ മുന്നോട്ടു നീങ്ങവേ ഏഴാംക്ലാസുകാരിയുടെ കൈയ്യിലേക്ക് ചാടി കടിച്ച് നായ.... തട്ടിമാറ്റിയതോടെ വിരലിലും കടിച്ചു, ക്ലാസിലേക്ക് ഓടിക്കയറി കുട്ടികള്‍, ഒടുവില്‍ സംഭവിച്ചത്....
ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വന്നിരുന്ന വിദ്യാര്‍ഥിനിക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന കുറുക്കന്‍പാറ ചീനിക്കല്‍ വീട്ടില്‍ ബാബുവിന്റെയും സാലിയുടെയും മകള്‍ എബിയ(12)യെയാണ് നായ കടിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലും തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമെത്തിച്ച് പ്രാഥമികചികിത്സ തേടി.
ഇന്നലെ രാവിലെ ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. എബിയ, ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരി നിബിയ, അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ നിരഞ്ജന എന്നിവര്‍ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് വരുകയായിരുന്നു. ഗുരുവായൂര്‍ റോഡില്‍നിന്ന് സ്‌കൂളിലേക്ക് കടക്കുന്ന വാതിലിന് സമീപമാണ് നായ നിന്നിരുന്നത്. നായയെക്കണ്ട് പേടിച്ച് മറ്റു കുട്ടികളും സ്‌കൂളിലേക്ക് കടക്കാതെ നിന്നിരുന്നെങ്കിലും ഇവര്‍ മുന്നോട്ടുനടന്നതോടെ നായ ചാടി എബിയയുടെ കൈയില്‍ കടിച്ചു.
ഇടതുകൈത്തണ്ടയില്‍ ആഴത്തില്‍ മുറിവേറ്റു. തട്ടിമാറ്റിയതോടെ വലതുകൈയുടെ വിരലുകളിലും കടിച്ചു. തുറന്നുകിടന്നിരുന്ന ക്ലാസിലേക്ക് കുട്ടികള്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
അടച്ചിട്ട വാതിലിനു മുന്നിലേക്ക് നായ കുരച്ചെത്തിയിരുന്നതായി വിദ്യാര്‍ഥികള്‍ . ഇതുവഴി കടന്നുപോയയാള്‍ കുട്ടിയുടെ ബാഗെടുത്ത് വീശിയാണ് നായയെ ഓടിച്ചത്. ബഹളംകേട്ട് അധ്യാപകരെത്തി എബിയയെ ആശുപത്രിയിലെത്തിച്ചു. സ്‌കൂള്‍ കേന്ദ്രീകരിച്ച് തെരുവുനായ്ക്കള്‍ കൂട്ടമായി കഴിയുന്നുണ്ടെന്ന് നാട്ടുകാര്‍ .
ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളിലായി ഒട്ടേറെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സമീപത്ത് എല്‍.പി. സ്‌കൂളും അങ്കണവാടിയുമുണ്ട്. സമീപത്തുള്ള കുട്ടികളെല്ലാം നടന്നാണ് സ്‌കൂളിലേക്ക് വരുന്നത്. സമീപത്തുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്ന് നായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാറാണ് പതിവ്. ഇക്കാരണത്താല്‍ ഇവ കൂട്ടം കൂട്ടമായി കിടക്കുന്നു.
രാത്രിയില്‍ ഇതുവഴി കടന്നുപോകുന്ന ബൈക്കുകള്‍ക്ക് നേരെ നായ്ക്കള്‍ ഓടിച്ചെന്ന് അപകടങ്ങളുണ്ടാക്കാറുണ്ടെന്നും നഗരസഭയില്‍ ഒട്ടേറെത്തവണ പരാതിപ്പെട്ടെങ്കിലും നിയന്ത്രിക്കാന്‍ നടപടിയുണ്ടായിട്ടില്ല.
"
https://www.facebook.com/Malayalivartha























