ജയില്‍മാറ്റം വേണമെന്ന ആവശ്യവുമായി ജോളി.... ചികിത്സ തുടരുന്നതിനാല്‍ കണ്ണൂരിലെ ജയിലില്‍ നിന്ന് കോഴിക്കോട്ടെ ഏതെങ്കിലും ജയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫ്...

ജയില്‍മാറ്റം വേണമെന്ന ആവശ്യവുമായി ജോളി.... ചികിത്സ തുടരുന്നതിനാല്‍ കണ്ണൂരിലെ ജയിലില്‍ നിന്ന് കോഴിക്കോട്ടെ ഏതെങ്കിലും ജയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനാലാണ് ആശുപത്രിയ്ക്ക് സമീപത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ജോളി ആവശ്യപ്പെടുന്നത്.
കോഴിക്കോട് വനിത ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ അടുത്തിടെ ജയിലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇതിന്റെ ഭാഗമായി ജോളി അടക്കമുള്ള ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് ചികിത്സാ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോളി എത്തിയത്.
ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജൂണ്‍ 29ന് കോടതി അപേക്ഷ പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇതു സംബന്ധിച്ച് അപേക്ഷ നല്‍കിയത്.
" f
https://www.facebook.com/Malayalivartha























