വിനായകനോട് മാത്രമാണ് ഇത്തരത്തിൽ മാധ്യമങ്ങൾ പെരുമാറുന്നതും വയലൻസ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ അത് ജാതി കൊണ്ട് മാത്രമാണ്; വിനായകന്റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങൾക്ക് പിന്നിലെ കാരണം; വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാൻ ഒരു കാലത്തും യോജിക്കില്ല; പൊട്ടിത്തെറിച്ച് മൃദുല ദേവി

ഒരുത്തീ എന്ന ചിത്രത്തിൻ്റെ വാർത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്നത്തിന് പിന്നാലെ ഇപ്പോൾ ഇതാ വീണ്ടും ഒരു പ്രശ്നം ഉണ്ടായിരിക്കുകയാണ്. മീടു ആരോപണത്തിൽ നടൻ വിനായകൻ വീണ്ടും പൊട്ടിത്തെറിച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മൃദുല ദേവി.
മൃദുല ദേവിയുടെ വാക്കുകൾ ഇങ്ങനെ; ''വിനായകന്റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങൾക്ക് പിന്നിലെ കാരണം. നിറം എന്ന് പറഞ്ഞാൽ വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ്. അതിവിടെ ഒരു നടന്മാർക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകന്റെ ജാതി കാരണമാണ് 'താൻ' എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും.
തീർച്ചയായിട്ടും എന്റെ ഒരു കേസ് അവിടെ നിൽക്കുന്നുണ്ട്. എങ്കിൽപ്പോലും അന്ന് ഞാൻ പറഞ്ഞ വാക്കിൽ ഇന്നും ഉറച്ചു നിൽക്കുന്നു. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാൻ ഒരു കാലത്തും യോജിക്കില്ല. വിനായകനോട് മാത്രമാണ് ഇത്തരത്തിൽ മാധ്യമങ്ങൾ പെരുമാറുന്നതും വയലൻസ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നിൽക്കുന്നു എന്നതിൽ എനിക്ക് വളരെയേറെ അഭിമാനമുണ്ട്''.
https://www.facebook.com/Malayalivartha























