വീടിന് സമീപം അനധികൃതമായി മണ്ണെടുക്കൽ; സഹിക്കാനാകതെ അത് ഫോണിൽ പകർത്താൻ ശ്രമിച്ച് കോളേജ് വിദ്യാർത്ഥിനി; പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ; മുഖത്തടിച്ച് മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊല്ലുമെന്ന് ഭീഷണി; ദളിത് പെൺകുട്ടിയെ ഉപദ്രവിച്ചതിന് കേസ്

വീടിന് സമീപം അനധികൃതമായി മണ്ണെടുക്കൽ. സഹിക്കാനാകതെ അത് ഫോണിൽ പകർത്താൻ ശ്രമിച്ച് കോളേജ് വിദ്യാർത്ഥിനി. പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ. മണ്ണ് മാഫിയാ സംഘത്തലവൻ പെൺകുട്ടിയെ അടിച്ച് വീഴ്‌ത്തി. കൊല്ലുമെന്ന് ഭീഷണി മുഴക്കി. മുഖത്തടിച്ച് മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂവാറ്റുപുഴ മാറാടി എട്ടാം വാർഡിൽ കാക്കൂച്ചിറ വേങ്ങപ്ലാക്കൽ വി.ലാലുവിന്റെ മകൾ അക്ഷയയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
മണ്ണെടുപ്പ് മാഫിയ സംഘത്തിന്റെ തലവൻ അൻസാറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെൺകുട്ടിയെ ഉപദ്രവിച്ചതിനും കേസെടുക്കുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിനോടു ചേർന്നുള്ള സ്ഥലം വാങ്ങിയിട്ടായിരുന്നു മണ്ണെടുത്തത്.
അനധികൃത മണ്ണെടുപ്പ് വീടുകൾക്ക് ഭീഷണിയായി.അതോടെ സമീപവാസികൾ പരാതി കൊടുക്കുകയും ചെയ്തു . പോലീസ് എത്തി മണ്ണെടുപ്പ് തടഞ്ഞു. മണ്ണെടുക്കലോ മറ്റ് നിർമ്മാണങ്ങളോ നടത്തിയാൽ പോലീസിനെ അറിയിക്കണമെന്നും പെൺകുട്ടിയോട് പറഞ്ഞിരുന്നു . പക്ഷേ അടുത്ത ദിവസം തന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീണ്ടും മണ്ണെടുപ്പ് നടത്തി. ഇത് ശ്രദ്ധയിൽപ്പെട്ട അക്ഷയ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചു.
അക്ഷയയെ കണ്ട അൻസാർ ആക്രമണം നടത്തി . പെൺകുട്ടിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചവർക്കെതിരെ ഭീഷണി മുഴക്കി. പെൺകുട്ടിയുടെ അച്ഛൻ ഈ സമയം സ്ഥലത്തില്ലായിരുന്നു. മൂവാറ്റുപുഴ നിർമല കോളേജ് ബിരുദ വിദ്യാർഥിയാണ് അക്ഷയ. അവശയായ പെൺകുട്ടി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് ഉള്ളത്. രണ്ട് തവണ കുട്ടിയെ സ്‌കാനിങ്ങിന് വിധേയയാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























