മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അദ്ധ്യാപകനെ പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ച് മാനേജ്മെന്റ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അദ്ധ്യാപകനെ പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ച് മാനേജ്മെന്റ്. മുട്ടന്നൂര്‍ യുപി സ്‌കൂളിലെ അദ്ധ്യാപകന്‍ ഫര്‍സീന്‍ മജീദിനെയാണ് സര്‍വ്വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങുന്നത്.
പ്രതിഷേധിച്ച കേസില്‍ അറസ്റ്റിലായ ഫര്‍സീന്‍ നിലവില്‍ റിമാന്‍ഡിലാണ്. യുപി സ്‌കൂള്‍ അദ്ധ്യാപകനായിരിക്കാനുളള യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫര്‍സീനെ പുറത്താക്കാനൊരുങ്ങുന്നത്. അദ്ധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഫര്‍സീന്‍ പാസായിട്ടില്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
ഇതിന് പുറമേ ഫര്‍സീനിന്റെ പ്രൊബേഷന്‍ കാലാവധിയും കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് സര്‍വ്വീസില്‍ നിന്നും നീക്കാന്‍ ഒരുങ്ങുന്നത്. ടിടിസി പഠനം പൂര്‍ത്തിയാക്കിയ ഫര്‍സീന്‍ 2019ലാണ് മുട്ടന്നൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി നിയമിതനായത്. കൊറോണ വ്യാപനത്തിന്റെ സമയം ആയതിനാല്‍ അദ്ധ്യാപകരായി നിയമിതരാകുന്നവര്‍ക്ക് കെ- ടെസ്റ്റ് നിര്‍ബന്ധമായിരുന്നില്ല.
2019 ലും 2020 ലും പരീക്ഷ നടക്കാതിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഫര്‍സീന്റെ നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. അതേസമയം ഫര്‍സീന്‍ മജീദ് ഉള്‍പ്പെട്ട മുന്‍കാല കേസുകളുടെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു .
സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫര്‍സീനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനു പുറമേ വിദ്യാഭ്യാസ വിഭാഗം വിജിലന്‍സ് ഫര്‍സീനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























