കല്ലറ കെട്ടി കാത്തിരുന്നത് വര്ഷങ്ങളോളം... അവസാനം റോസിയെ തേടി മരണം എത്തി; മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്ന് ദുർഗന്ധം ഉയർന്നതോടെ സമീപവാസികൾ നടത്തിയ അന്വേഷണത്തിൽ... റോസി കല്ലറ ഒരുക്കിയത് ഒന്നര സെന്റ് സ്ഥലത്തിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട്!

തനിക്കായി കല്ലറ കെട്ടി വർഷങ്ങളോളം കാത്തിരുന്ന റോസിയെ തേടി ഒടുവിൽ മരണം എത്തിയിരിക്കുകയാണ്. വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ഊരമ്പ് ചൂഴാൽ പുല്ലുക്കുഴി വീട്ടിൽ എ.റോസി (70) യുടെ മരണ വിവരം ബുധനാഴ്ച ഉച്ചയ്ക്കാണ് പുറം ലോകം അറിയുന്നത് പോലും. വീട്ടിൽ നിന്ന് ദുർഗന്ധം ഉയർന്നതോടെ സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ റോസിയെ കണ്ടെത്തിയത്. 2016ൽ ആണ് ആകെയുള്ള ഒന്നര സെന്റ് സ്ഥലത്തിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട് റോസി ഒരു കല്ലറ ഒരുക്കിയത്.
ഒറ്റയ്ക്കായതിനാൽ തന്നെ മരണ ശേഷം മൃതദേഹം സംസ്കരിക്കാൻ ആരും ബുദ്ധിമുട്ടരുത് എന്നായിരുന്നു കല്ലറ നിർമാണത്തെ കുറിച്ചുള്ള റോസിയുടെ മറുപടി എന്നത്. ഗ്രാനൈറ്റിൽ നിർമിച്ച കല്ലറയിൽ തന്റെ ഫോട്ടോ പതിച്ച ഫലകം വരെ പതിച്ചിട്ടുണ്ട്. പണി പൂർത്തിയായത് മുതൽ ദിവസവും കല്ലറയ്ക്കു മുകളിൽ പുഷ്പങ്ങളും മെഴുകുതിരിയും റോസി തന്നെ തെളിയിക്കുകയും ചെയ്തിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ റോസി പണിയില്ലാത്ത സമയത്ത് കെട്ടിട നിർമാണ ജോലികൾക്കും പോകുക പതിവായിരുന്നു.
അങ്ങനെ കല്ലറ നിർമിച്ച മേസ്തിരിമാർക്ക് സഹായി നിന്ന് ജോലി ചെയ്തതും റോസി ആയിരുന്നു. കല്ലറയുടെ പണി പൂർത്തിയായ ശേഷം ആണ് താമസിക്കാൻ അടച്ചുറപ്പുള്ള ഒരു മുറി പോലും റോസി നിർമിച്ചത്. രണ്ടാഴ്ച മുൻപ് വരെയും തൊഴിലുറപ്പ് ജോലിക്കു പോയിരുന്നു. പിന്നാലെ കഴിഞ്ഞ ഞായറാഴ്ച പകൽ സമയത്ത് റോസിയെ വീടിനു പുറത്ത് അയൽക്കാർ കണ്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ തന്നെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha























