ചടങ്ങിന് മുൻപേ നിലവിളക്ക് കൊളുത്തി; വേദിയിലെത്തിയ ഗവർണർ നേരേ പ്രസംഗത്തിനായി പോഡിയത്തിനടുത്തേക്ക് പോയി, പ്രസംഗത്തിനിടയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചതായി പ്രഖ്യാപിച്ച് മടക്കം... ആക്കെമൊത്തം കലങ്ങിമറിഞ്ഞു?

കഴിഞ്ഞ ദിവസമാണ് ലോകകേരള സഭയ്ക്ക് ഔദ്യോഗികമായി തന്നെ ഉത്‌ഘാടനം നടന്നത്. എന്നാൽ ഉത്‌ഘാടന ചടങ്ങിനിടയിൽ വലിയ സഭാവവികാസങ്ങളാണ് അരങ്ങേറിയത്. ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാനും പിന്നാലെ പ്രസംഗിക്കാനുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചടങ്ങിന്റെ അവതാരക അധ്യക്ഷനായിരുന്ന സ്പീക്കർ എം.ബി. രാജേഷിന്റെ നിർദേശ പ്രകാരം വേദിയിലേക്ക് ക്ഷണിച്ചത്.
എന്നാൽ വിളക്ക് ചടങ്ങിനു മുൻപേ കത്തിച്ചതിനാൽ തന്നെ ഗവർണർ നേരേ പ്രസംഗത്തിനായി പോഡിയത്തിനടുത്തേക്കു പോവുകയാണ് ചെയ്തത്. പിന്നാലെ പ്രസംഗത്തിനിടയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ ഏതാനും ഉദ്യോഗസ്ഥർ ചേർന്നാണ് നിലവിളക്കു കൊളുത്തി വച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.
അതോടൊപ്പം തന്നെ അനാരോഗ്യം മൂലം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന പ്രഖ്യാപനവും തൊട്ടു പിന്നാലെ വന്നു. മുഖ്യമന്ത്രി ഇല്ലാത്തതു കൊണ്ടാണോ വിളക്ക് നേരത്തെ കൊളുത്തിയത് എന്ന സംശയം സദസ്യരിൽ ചിലർ പങ്കുവയ്ക്കുകയുണ്ടായി. രാജ്യസഭാ എംപി ബിനോയ് വിശ്വത്തിന്റെ പേര് ചടങ്ങിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിലും ക്ഷണക്കത്തിലും ഉണ്ടായിരുന്നുവെങ്കിലും ചടങ്ങിന് തൊട്ടു മുൻപ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തിയ വിവരണത്തിലും ആദ്യം സ്വാഗത പ്രസംഗത്തിലും ഒഴിവാക്കപ്പെടുകയുണ്ടായി.
കൂടത്തെ സുഹൃത്തും എംപിയുമായ ബിനോയിയുടെ പേര് മന:പൂർവം വിട്ടുപോയതല്ലെന്ന ക്ഷമാപണത്തോടെ ചീഫ് സെക്രട്ടറി വിപി ജോയി പിന്നീട് എംപിക്കും സ്വാഗതമാശംസിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha























