പിഴത്തുകയായി 30.45 ലക്ഷം രൂപയാണ് സർക്കാരിന് കെട്ടിവയ്ക്കണം ; ജയിൽമോചനത്തിനുള്ള ഉത്തരവുണ്ടെങ്കിലും പുറത്ത് ഇറങ്ങാനാകാതെ മണിച്ചൻ

ജയിൽമോചനത്തിനുള്ള ഉത്തരവുണ്ടെങ്കിലും പുറത്ത് ഇറങ്ങാനാകാതെ വിഷമിക്കുകയാണ് മണിച്ചൻ. മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.പിഴത്തുകയായി 30.45 ലക്ഷം രൂപയാണ് സർക്കാരിന് കെട്ടിവയ്ക്കാനുള്ളത്. കല്ലുവാതുക്കൽ വിഷമദ്യ കേസിലാണിത്. അതുനൽകിയാൽ മണിച്ചന് പുറത്തിറങ്ങാം.
അതല്ലെങ്കിൽ, സർക്കാരിന്റെയോ സുപ്രീംകോടതിയുടെയോ പ്രത്യേക കനിവ് കിട്ടേണ്ടുന്ന സ്ഥിതിയാണുള്ളത് . വീടിന് സമീപമുള്ള ഗോഡൗണിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ അബ്കാരി കേസിൽ വിചാരണക്കോടതി ഭാര്യ ഉഷയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇത് വരെ തീർപ്പായിട്ടില്ല.
22 വർഷമായി തുടരുന്ന തടവിൽ നിന്നുള്ള മണിച്ചന്റെ മോചനമാണ് ഭാര്യയുടെയും മക്കളുടെയും ആഗ്രഹം.ഭാര്യ ഉഷയുടെ പേരിലാണ് ഷാപ്പുകളുടെ ലൈസൻസ്. കേസിൽപെടുന്നതിനു മുന്നേ നാല് കോടി രൂപയ്ക്ക് ഈ ഷാപ്പുകൾ ലേലം കൊണ്ടു . ആറു തവണയായി 2.40 കോടി കിസ്ത് അടച്ചു. ബാക്കി നാലു തവണകളിലെ 1.60 കോടി അടവ് മുടക്കിയതിനാൽ അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കൾ കണ്ടുകെട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























